
പത്തനംതിട്ട: ശബരിമല ഉൾക്കഴകം കീഴ്ശാന്തി ആയി വി ശങ്കരൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയാണ് ശങ്കരൻ നമ്പൂതിരിയെ തെരഞ്ഞെടുത്തത്.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇപ്പോൾ ശബരിമലയിലേക്ക് ഭക്തർക്ക് പ്രവേശനം ഇല്ല. നട തുറന്ന് പൂജ നടക്കുന്നുണ്ട്. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിൽ പൂജകൾ നടക്കും. സെപ്റ്റംബർ രണ്ടാം തീയതി വൈകീട്ട് 7:30 ന് ഹരിവരാസനം പാടി നട അടയ്ക്കും. പതിവ് പോലെ ഓണസദ്യ ഉണ്ടാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam