
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് തീവ്രമായ പശ്ചാത്തലത്തിൽ നേരിടാൻ സർവ്വ സജ്ജമായി തമിഴ്നാട്. നാളെ രാവിലെ കരതൊടുന്ന തീവ്ര ചുഴലിക്കാറ്റിനെ നേരിടാൻ എല്ലാ തരത്തിലുമുള്ള മുൻകരുതലുകളും സ്വീകരിച്ചതായി തമിഴ്നാട് സർക്കാർ വ്യക്തമാക്കി. ഇതിന്‍റെ ഭാഗമായി വന്ദേ ഭാരത് അടക്കം കൂടുതൽ ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. വന്ദേഭാരത് അടക്കം 6 ട്രെയിനുകൾ കൂടിയാണ് ഇന്ന് റദ്ദാക്കിയത്. ഇക്കൂട്ടത്തിൽ ചെന്നൈ - കൊല്ലം ട്രെയിനുമുണ്ട്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ചെന്നൈയില്‍ മുന്നറിയിപ്പ്.
വിമാനത്താവളങ്ങളിലും ജാഗ്രത
ചെന്നൈയിലും സമീപ പ്രദേശങ്ങളിലും തുടരുന്ന അതിതീവ്രമഴയെ തുടര്‍ന്ന് ചെന്നൈ എയർ പോര്‍ട്ടടക്കം അടച്ചിട്ടുണ്ട്. ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിലാണ് ചെന്നൈ വിമാനത്താവളം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി വരെ അടച്ചിടാൻ തീരുമാനിച്ചത്. നിലവിൽ 33 വിമാനങ്ങൾ ബംഗളൂരിവിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്.
അധിക സമയം ചെന്നൈക്ക് വിനയായി
മിഗ്ചോമ് ചുഴലിക്കാറ്റ് , തമിഴ്നാട് തീരത്ത് നിന്ന് വടക്കോട്ട് നീങ്ങാൻ പ്രതീക്ഷിച്ചതിലും അധികം സമയം എടുത്തതാണ് ചെന്നൈക്ക് തിരിച്ചടിയായത്. രാവിലെ എട്ടരയോടെ തീവ്ര ചുഴലിക്കാറ്റായി മാറിയ മിഗ്ചോമ് ആന്ധ്രയിലെ ശ്രീഹരിക്കോട്ട ഭാഗത്തേക്ക് വേഗം നീങ്ങുമെന്ന പ്രതീക്ഷ യാഥാര്‍ത്ഥ്യമായില്ല. തമിഴ്നാട് തീരത്ത് നിന്ന് അകലെയല്ലാതെ കാറ്റ് തുടര്‍ന്നതോടെ ചെന്നൈയിൽ മഴ കനത്തു. ആയിരത്തോളം മോട്ടോര്‍ പമ്പുകൾ ചെന്നൈ കോര്‍പ്പറേഷൻ സജീകരിച്ചെങ്കിലുംഇടവേളയില്ലാതെ മഴ തുടര്‍ന്നതോടെ കാര്യങ്ങൾ സങ്കീർണമാകുകയായിരുന്നു. മുന്‍കരുതലിന്‍റെ ഭാഗമായി രാവിലെ തന്നെ ചെന്നൈയിലെ വിവിധ മേഖലകളിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. ജലസംഭരണികൾ നിറഞ്ഞുതുടങ്ങിയതോടെ അഡയാറിലെയും താഴ്നന്ന പ്രദേശങ്ങളിലെയും ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ചെന്നൈയിൽ മാത്രം 162 ക്യാംപുകളാണ് തുറന്നത്. കരസേനയുടെ മദ്രാസ് യൂണിറ്റിലെ 120 സൈനികരും ദേശീയ ദുരന്ത നിവാരണ സേനയുടെ പത്തിലധികം സംഘ്ങങളും രക്ഷാ പ്രവര്‍ത്തനത്തിൽ സജീവമായി. വീടുകളില്‍ കുടുങ്ങിയ പലര്‍ക്കും ബോട്ടുകളില്‍ എത്തിയ സൈനികരുടെ രക്ഷാപ്രവർത്തനം ആശ്വാസമായി.
നാളെയും അവധി
തീവ്രമഴ മുന്നറിയിപ്പ് വന്നതോടെ ചെന്നൈ , തിരുവള്ളൂര്‍ , കാഞ്ചീപുരം , ചെങ്കൽപ്പേട്ട് ജില്ലകളില്‍ നാളെയും പൊതു അവധി പ്രഖ്യാപിച്ചു. നാളെ ഉച്ചയോടെ ആന്ധയിലെ നെല്ലൂരുവും മച്ചിലപ്പട്ടണത്തിനും ഇടയിൽ മിഗ്ചോമ് കര തൊടുമെന്നാണ് പ്രവചനം. കരയിൽ പ്രവേശിക്കുമ്പോള്‍ 110 കിലോമീര്റര്‍ വരെ വേദം പ്രതീക്ഷിക്കുന്നതിനാൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam