ഫാനോ എസിയോ വെളിച്ചമോ ഇല്ല; വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാര്‍ കുടുങ്ങിയത് ഒരു മണിക്കൂര്‍

By Web TeamFirst Published Oct 14, 2019, 12:30 PM IST
Highlights

അലഹബാദ് സ്റ്റേഷനിലെത്തുന്നതിന് 10 മിനുട്ട് മുമ്പ് 4.50നായിരുന്നു എസിയുടെ പ്രവര്‍ത്തനം നിലച്ചത്...

ദില്ലി: വാരണസിയില്‍ നിന്ന് ദില്ലിയിലേക്ക് പോകുകയായിരുന്ന വന്ദേ ഭരത് എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാര്‍ എസിയോ ഫാനോ വെളിച്ചമോ ഇല്ലാതെ വലഞ്ഞ‌ത് ഒരു മണിക്കൂറോളം സമയം. ഞായറാഴ്ചയാണ് ട്രിയിനിലെ വൈദ്യുത ബന്ധം ഒരു മണിക്കൂറോളം തകരാറിലായത്. 

അലഹബാദ് സ്റ്റേഷനിലെത്തുന്നതിന് 10 മിനുട്ട് മുമ്പ് 4.50നായിരുന്നു എസിയുടെ പ്രവര്‍ത്തനം നിലച്ചത്. പ്രശ്നം കണ്ടെത്തി പരിഹരിച്ചപ്പോഴേക്കും വൈകീട്ട് ആറ് മണിയായിരുന്നു. ഇത്രയും നേരം ട്രെയിന്‍ അലഹബാദ് സ്റ്റേഷനില്‍ പിടിച്ചിട്ടു, 

കഴിഞ്ഞ മാര്‍ച്ചില്‍ ഇതേ ട്രെയിനിലെ ഒരു കോച്ചില്‍ അഗ്നി ബാധ ഉണ്ടായതിനെ തുടര്‍ന്ന് യാത്ര തടസ്സപ്പെട്ടിരുന്നു. ഫെബ്രുവരി 15നാണ് പ്രധാനമന്ത്രി ട്രെയിന്‍ 18 എന്നറിയപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസ് രാജ്യത്തിന് സമര്‍പ്പിച്ചത്. നൂറ് കോടി മുടക്കിയാണ് ട്രെയിന്‍ 18 നിര്‍മ്മിച്ചത്.

click me!