എഐസിസിയിൽ ഹോളി ആഘോഷം. രാഹുൽ ​ഗാന്ധി പങ്കെടുക്കും. കേരളത്തിൽ കോൺഗ്രസ് വലിയ തിരിച്ചുവരവ് നടത്തുമെന്ന് ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ സച്ചിൻ പൈലറ്റ് പറഞ്ഞു.

ദില്ലി: എഐസിസിയിൽ ഹോളി ആഘോഷിച്ച് നേതാക്കൾ. കേരളത്തിൽ കോൺഗ്രസ് വലിയ തിരിച്ചുവരവ് നടത്തുമെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. ഹോളി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേ​ഹം. കേരളത്തിൽ മാറ്റം വേണമെന്നതിന്റെ സൂചന തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടു. ജനങ്ങൾ മാറ്റം ആ​ഗ്രഹിക്കുന്നു. പത്ത് വർഷത്തിന് ശേഷമുള്ള കോൺ​ഗ്രസിന്റെ തിരിച്ചുവരവിൽ വൻ ഭൂരിപക്ഷം നേടുമെന്നും എഐസിസി നിരീക്ഷകനായ സച്ചിൻ പൈലറ്റ് വ്യക്തമാക്കി. എഐസിസിയിൽ നടക്കുന്ന ​ഹോളി ആഘോഷത്തിൽ രാഹുൽ ​ഗാന്ധിയും പങ്കെടുക്കും.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming