രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ ബെം​ഗളൂരുവിലേക്ക്; നവംബർ ഒന്നിന് ആദ്യസർവീസ്, ആകെ 16 കോച്ചുകൾ, 823 ബെർത്തുകൾ

Published : Oct 23, 2026, 04:04 PM IST
vande bharat sleeper

Synopsis

16 എസി കോച്ചുകളുമായാണ് ബെം​ഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പർ സർവീസ് നടത്തുക. ആകെ 823 ബെർത്തുകളുണ്ടാകും. ബെം​ഗളൂരുവിൽനിന്ന് രാത്രി 7.50ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 11.55-ഓടെ മുംബൈയിലെത്തും. 16 മണിക്കൂറും അഞ്ചുമിനിറ്റുമാണ് ബെം​ഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പറിന്റെ യാത്രാസമയം.

ബെം​ഗളൂരു: രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസ് ട്രെയിൻ നവംബർ ഒന്നിന് സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണ. ബെം​ഗളൂരു-മുംബൈ റൂട്ടിലാണ് ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കുന്നത്. ഇതോടെ നിലവിൽ 24 മണിക്കൂർ സമയമെടുക്കുന്ന ബെം​ഗളൂരു-മുംബൈ യാത്രാസമയം 16 മണിക്കൂറായി കുറയും.

16 എസി കോച്ചുകളുമായാണ് ബെം​ഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പർ സർവീസ് നടത്തുക. ആകെ 823 ബെർത്തുകളുണ്ടാകും. ബെം​ഗളൂരുവിൽനിന്ന് രാത്രി 7.50ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 11.55-ഓടെ മുംബൈയിലെത്തും. 16 മണിക്കൂറും അഞ്ചുമിനിറ്റുമാണ് ബെം​ഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പറിന്റെ യാത്രാസമയം. മുംബൈയിൽനിന്ന് രാത്രി 8.10ന് പുറപ്പെടുന്ന വന്ദേഭാരത് സ്ലീപ്പർ പിറ്റേദിവസം രാവിലെ 11.55ന് ബെം​ഗളൂരുവിലെത്തും. 15 മണിക്കൂറും 45 മിനിറ്റുമാണ് മുംബൈ-ബെം​ഗളൂരു വന്ദേഭാരത് സ്ലീപ്പറിന്റെ യാത്രസമയം. ആഴ്ചയിൽ ആറുദിവസമായിരിക്കും സർവീസ്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

അതേസമയം, നവംബർ ഒന്നിന് ബെം​ഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചെങ്കിലും ഇതുസംബന്ധിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേയ്ക്ക് റെയിൽവേ ബോർഡിൽനിന്ന് ഔദ്യോ​ഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രിയുടെ പരാമർശം; സജീവമാക്കി ബിജെപി, രാഹുലിന് കവചമൊരുക്കി ശശി തരൂര്‍
റൈഹാൻ വാദ്രയുടെ ചിത്ര പ്രദർശനം; അനുമതി രാഷ്ട്രീയ ഉള്ളടക്കങ്ങളില്ലാത്ത പ്രദർശനത്തിനെന്ന് ബിജെപി, 'പ്രിയങ്ക–രാഹുൽ പോരാട്ടമാണ് നടക്കുന്നത്'