വീണ്ടും വന്ദേമാതരം വിവാദം; 'ഇപ്പോൾ ബഹളം വയ്ക്കുന്നവർ ജനിക്കുന്നതിന് മുൻപേ കാര്യത്തിൽ തീരുമാനമായി', പ്രതികരിച്ച് ഖാർഗെ

Published : Aug 18, 2026, 02:57 PM IST
Mallikarjuna Kharge-vande mataram row mallikarjun kharge hits back at bjp criticism

Synopsis

ഗോവയിലെ കോണ്‍ഗ്രസ് കണ്‍വെൻഷനിൽ വന്ദേമാതരം ആലപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിലായിരുന്നു ആലാപനം. രണ്ട് ചരണങ്ങൾ മാത്രം ആലപിച്ച് നിർത്തുകയായിരുന്നു

ഗോവ: ഗോവയിലെ കോണ്‍ഗ്രസ് കണ്‍വെൻഷനിൽ വന്ദേമാതരം ആലപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിലായിരുന്നു ആലാപനം. രണ്ട് ചരണങ്ങൾ മാത്രം ആലപിച്ച് നിർത്തുകയായിരുന്നു. തുടർന്ന് വന്ദേമാതരത്തെ അപമാനിച്ചുവെന്ന് ഗോവ ബിജെപി നേതൃത്വം വിമർശനവുമായി രംഗത്തെത്തി. മുസ്ലീം ലീഗിന്‍റെ സമ്മർദ്ദം കൊണ്ടാണ് വന്ദേമാതരം പാതി ആലപിക്കുന്നതെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് വിമർശിച്ചു. എന്നാല്‍ ഗോവയിൽ താൻ ആലപിച്ചത് ഗാന്ധിയും നെഹ്‌റുവും ആലപിച്ച ഭാഗമെന്നും അത് കുറ്റമാണെങ്കിൽ ഗാന്ധിക്കും, നെഹ്‌റുവിനുമെതിരെ കേസ് കൊടുക്കെന്നും ഖർഗെ പ്രതികരിച്ചു. ഇപ്പോൾ ബഹളം വയ്ക്കുന്നവർ ജനിക്കുന്നതിന് മുൻപേ ഇക്കാര്യങ്ങളിൽ തീരുമാനമായതാണെന്നും നാളെ മറ്റൊരുസർക്കാർ അധികാരത്തിൽ വന്നാൽ അവർ പറയുന്നതാണ് അപ്പോഴത്തെ നയമെന്നും ഖർഗെ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നീറ്റ് പ്രതിഷേധത്തിലെ പൊലീസ് അതിക്രമം; പരിശോധിക്കാൻ ഉന്നതതല സമിതിയുമായി സുപ്രീംകോടതി
'ഇതുതന്നെയാണ് ശരിയായ മാർഗം, വിദ്യാർത്ഥികൾ ചോദ്യങ്ങൾ ചോദിച്ചാൽ അതിന് മറുപടി ലഭിക്കണം'; സ്വാഗതം ചെയ്ത് രാഹുൽ ഗാന്ധി