മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിലേക്ക് വീണ്ടും പ്രതിഷേധവുമായി പൗരാവകാശ സംഘടനകൾ

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിലേക്ക് വീണ്ടും പ്രതിഷേധവുമായി പൗരാവകാശ സംഘടനകൾ. ഇന്നലെ ഡിവൈഎഫ്ഐ അടക്കം ഇടതു സംഘടനകൾ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞിരുന്നു. വലിയ പൊലീസ് നടപടി പ്രതിഷേധക്കാർക്ക് നേരെ ഉണ്ടായി. ഇതിൽ എല്ലാം പ്രതിഷേധിച്ചുകൊണ്ടാണ് വീണ്ടും മാർച്ച്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും എസ്ഐആർ നടപടിയിലെ ക്രമക്കേടുകൾ ആരോപിച്ചുമാണ് ഇന്ന് ജന്തർ മന്തറിലേക്ക് വിവിധ രാഷ്ട്രീയ, വിദ്യാർത്ഥി, പൗരാവകാശ സംഘടനകൾ മാർച്ച് നടത്തുക.

YouTube video player