ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യത്തിൽ ദില്ലി ഇന്നും പ്രക്ഷുബ്ധമാകും; വൈകീട്ട് ജന്തർമന്തറിലേക്ക് സിറ്റിസൺ മാർച്ച് എന്ന പേരിൽ പ്രതിഷേധത്തിന് ആഹ്വാനം

Published : Oct 04, 2026, 06:33 AM IST
Gyanesh Kumar protest

Synopsis

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരം ശക്തമാക്കുന്നു. ഇന്ന് വൈകിട്ട് ഇന്ത്യാ ഗേറ്റ് പരിസരത്ത് നിന്ന് ജന്തർ മന്തറിലേക്ക് സിറ്റിസൻ മാർച്ച് എന്ന പേരിൽ പ്രതിഷേധത്തിന് സാമൂഹിക മാധ്യമങ്ങളിൽ ആഹ്വാനം ഉയർന്നിട്ടുണ്ട്.

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരം ശക്തമാക്കുന്നു. ഇന്ന് വൈകിട്ട് ഇന്ത്യാ ഗേറ്റ് പരിസരത്ത് നിന്ന് ജന്തർ മന്തറിലേക്ക് സിറ്റിസൻ മാർച്ച് എന്ന പേരിൽ പ്രതിഷേധത്തിന് സാമൂഹിക മാധ്യമങ്ങളിൽ ആഹ്വാനം ഉയർന്നിട്ടുണ്ട്. ഇന്നലെ നടന്ന പ്രതിഷേധത്തിൽ പ്രതിഷേധക്കാർക്ക് പുറമേ മാധ്യമപ്രവർത്തകരെ അടക്കം പൊലീസ് മർദിച്ചു എന്ന് ആരോപിച്ചാണ് ഇന്നത്തെ പ്രതിഷേധം.

ചൊവ്വാഴ്ചയാണ് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. പത്താം തീയതി സിജെപിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ പ്രതിഷേധത്തിന് ആഹ്വാനം നൽകിയിട്ടുണ്ട്. എന്നാൽ, നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ പ്രതിഷേധത്തിനായി ജന്തർ മന്തറിലേക്ക് ആരെയും കടത്തിവിടില്ല എന്ന നിലപാടിലാണ് ദില്ലി പൊലീസ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചു; 5 അധ്യക്ഷന്മാരെ മാറ്റി, തൃണമൂലിന് തിരിച്ചടി
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർടിസ്റ്റുമായ മാഡ് സന്ധുവിന് വെടിയേറ്റു; ആരോഗ്യനില അതീവ ഗുരുതരം