ജാതികള്‍ക്ക് ഈക്കാലത്ത് ഒരു പ്രസക്തിയും ഇല്ലെന്ന് ആര്‍എസ്എസ് മേധാവി മോഹൻ ഭഗവത്

Published : Oct 08, 2022, 09:19 AM IST
ജാതികള്‍ക്ക് ഈക്കാലത്ത് ഒരു പ്രസക്തിയും ഇല്ലെന്ന് ആര്‍എസ്എസ് മേധാവി മോഹൻ ഭഗവത്

Synopsis

ഡോ. മദൻ കുൽക്കർണിയും ഡോ. ​​രേണുക ബൊക്കറെയും എഴുതിയ വജ്രസൂചി തുങ്ക് എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിലാണ് ആര്‍എസ്എസ് മേധാവി തന്‍റെ അഭിപ്രായം തുറന്ന് പറഞ്ഞത്.  

നാഗ്പൂര്‍: വർണ്ണ, ജാതി പോലുള്ള സങ്കൽപ്പങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹൻ ഭഗവത്. ജാതി വ്യവസ്ഥയ്ക്ക് ഇപ്പോൾ പ്രസക്തിയില്ലെന്ന് നാഗ്പൂരിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഡോ. മദൻ കുൽക്കർണിയും ഡോ. ​​രേണുക ബൊക്കറെയും എഴുതിയ വജ്രസൂചി തുങ്ക് എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിലാണ് ആര്‍എസ്എസ് മേധാവി തന്‍റെ അഭിപ്രായം തുറന്ന് പറഞ്ഞത്.  സാമൂഹിക സമത്വം ഇന്ത്യൻ പാരമ്പര്യത്തിന്‍റെ ഭാഗമാണെന്നും എന്നാൽ അത് വിസ്മരിക്കപ്പെടുകയും വിനാശകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുകയും ചെയ്തുവെന്ന് ആർഎസ്എസ് മേധാവി പറഞ്ഞു.

വർണ്ണ-ജാതി വ്യവസ്ഥകൾക്ക് യഥാർത്ഥത്തിൽ വിവേചനം ഇല്ലായിരുന്നുവെന്നും, അതിന് ഗുണങ്ങളുണ്ടായിരുന്നു തുടങ്ങിയ അവകാശവാദത്തെ പരാമർശിച്ചുകൊണ്ട്, ഇന്ന് ആരെങ്കിലും ഈ വ്യവസ്ഥയെക്കുറിച്ച് ചോദിച്ചാൽ, "അത് കഴിഞ്ഞതാണ്, നമുക്ക് മറക്കാം" എന്നായിരിക്കും ഉത്തരമെന്ന് ആര്‍എസ്എസ് മേധാവി പറഞ്ഞു. വിവേചനം ഉണ്ടാക്കുന്ന എല്ലാ കാര്യങ്ങളും അവസാനിപ്പിക്കണം ആര്‍എസ്എസ് മേധാവി പറഞ്ഞു. 

മുൻ തലമുറകൾ ലോകത്ത് എല്ലായിടത്തും തെറ്റുകൾ വരുത്തിയിട്ടുണ്ടെന്നും ഇന്ത്യയിലും അതിന് അപവാദമല്ലെന്നും അദ്ദേഹം പറഞ്ഞു. “ആ തെറ്റുകൾ അംഗീകരിക്കുന്നതിൽ പ്രശ്നം ഉണ്ടാകേണ്ട കാര്യമില്ല. നമ്മുടെ പൂർവ്വികർ തെറ്റ് ചെയ്തുവെന്ന് അംഗീകരിക്കുന്നതിലൂടെ അവർ താഴ്ന്നവരായി മാറുമെന്ന് നിങ്ങൾ കരുതേണ്ടതില്ല, കാരണം എല്ലാവരുടെയും പൂർവ്വികർ തെറ്റ് ചെയ്തിട്ടുണ്ട്" ഭഗവത് കൂട്ടിച്ചേർത്തു.

ആർഎസ്എസിന് മാറാൻ കഴിയുമോ, സംഘടനയ്ക്ക് സ്ത്രീമേധാവി ഉണ്ടാകുമോ? മോഹൻ ഭ​ഗവതിനോട് ദി​ഗ്വിജയ് സിം​ഗിന്റെ ചോദ്യങ്ങൾ

ടിഎഫ്ആ‌ർ അറിയുമോ? മുസ്ലിം ജനസംഖ്യയിലാണ് കുറവ്; കണക്ക് നിരത്തി ആർഎസ്എസ് മേധാവിക്ക് മുഖ്യമന്ത്രിയുടെ മറുപടി
 

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന