തമിഴ്‍നാട്ടിലെ വെല്ലൂര്‍ ലോക്സഭാ മണ്ഡലത്തില്‍ അടുത്ത മാസം അഞ്ചിന് തെരഞ്ഞെടുപ്പ്

Published : Jul 04, 2019, 03:34 PM IST
തമിഴ്‍നാട്ടിലെ വെല്ലൂര്‍ ലോക്സഭാ മണ്ഡലത്തില്‍ അടുത്ത മാസം അഞ്ചിന് തെരഞ്ഞെടുപ്പ്

Synopsis

ഡിഎംകെ സ്ഥാനാര്‍ത്ഥിയെ മാത്രം അയോഗ്യനാക്കി തെരഞ്ഞെടുപ്പ് നടത്തണമെന്ന് അണ്ണാഡിഎംകെ ആവശ്യപ്പെട്ടെങ്കിലും മദ്രാസ് ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. 

ചെന്നൈ: തമിഴ്‍നാട്ടിലെ വെല്ലൂര്‍ ലോക്സഭാ മണ്ഡലത്തില്‍ അടുത്ത മാസം അഞ്ചിന് തെരഞ്ഞെടുപ്പ് നടക്കും.മണ്ഡലത്തില്‍ അനധികൃതമായി പണം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നേരത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നത്. ഡിഎംകെ സ്ഥാനാര്‍ത്ഥിയായിരുന്ന കതിര്‍ ആനന്ദിന്‍റെ വസതിയില്‍ നിന്നും ഗോഡൗണില്‍ നിന്നുമായി 12 കോടി രൂപയോളം ആണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. 

ഡിഎംകെ സ്ഥാനാര്‍ത്ഥിയെ മാത്രം അയോഗ്യനാക്കി തെരഞ്ഞെടുപ്പ് നടത്തണമെന്ന് അണ്ണാഡിഎംകെ ആവശ്യപ്പെട്ടെങ്കിലും മദ്രാസ് ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. നിലവില്‍ അണ്ണാഡിഎംകെയുടെ  സിറ്റിങ്ങ് സീറ്റാണെങ്കിലും ഡിഎംകെയ്ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് വെല്ലൂര്‍.

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു