ദില്ലി കലാപ വിശാല ഗൂഢാലോചന കേസ്: ജെഎൻയു വിദ്യാർഥി നേതാവ് ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Published : Sep 02, 2025, 06:44 AM IST
delhi highcourt

Synopsis

ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതിയാണ് പരിഗണിക്കുന്നത്

ദില്ലി: ദില്ലി കലാപ വിശാല ഗൂഢാലോചന കേസിൽ ജെഎൻയു വിദ്യാർഥി നേതാവ് ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും. ഷർജീൽ ഇമാം അടക്കം എട്ട് പേരുടെ ജാമ്യാപേക്ഷയിലും വിധി വരുന്നത് അറസ്റ്റിന് അഞ്ച് വർഷത്തിന് ശേഷം. ക്രിമിനൽ ഗൂഢാലോചനയിൽ പ്രതികൾക്ക് പങ്കുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.

ജെഎൻയു വിദ്യാർഥി നേതാവ് ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതിയാണ് പരിഗണിക്കുന്നത്. ഉമർ ഖാലിദിന് പുറമെ ഷർജീൽ ഇമാം അടക്കമുള്ള മറ്റ് എട്ട് പേരുടെ ജാമ്യാപേക്ഷയിലും വിധി പറയും. കലാപത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബറിൽ ഉമർ ഖാലിദിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ, യു.എ.പി.എ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത്.

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'