
ദില്ലി: ലോക്‌സഭയിലെ മുഴുവന്‍ ബിജെപി അംഗങ്ങളും നാളെ നിര്‍ബന്ധമായി സഭയില്‍ ഹാജരാകണമെന്ന നിര്‍ദേശവുമായി ബിജെപി. പ്രധാനപ്പെട്ട കാര്യം ചര്‍ച്ചക്കെടുക്കുമെന്നും സഭയില്‍ പാസാക്കുമെന്നും ചീഫ് വിപ്പ് രാകേഷ് സിങ് പ്രസ്താവനയില്‍ പറഞ്ഞു. പ്രധാനപ്പെട്ട കാര്യമാണെന്നും സര്‍ക്കാറിനൊപ്പം നില്‍ക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു. ചൊവ്വാഴ്ച ധനബില്ലിന്മേലുള്ള ചര്‍ച്ചയാണ് പ്രധാന അജണ്ട. അതേസമയം, എന്തുകൊണ്ടാണ് എല്ലാ അംഗങ്ങള്‍ക്കും വിപ്പ് നല്‍കിയതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ധനബില്‍ ബുധനാഴ്ച പാസാക്കിയിരുന്നു. ലോക്‌സഭ വെബ്‌സൈറ്റിലെ വിവരമനുസരിച്ച് രാജ്യസഭ പാസാക്കിയ ഇന്‍ഷുറന്‍സ് ഭേദഗതി ബില്‍ ചൊവ്വാഴ്ച പാസാക്കും. ജമ്മുകശ്മീര്‍ അപ്രോപ്രിയേഷന്‍ ബില്‍, പുതുച്ചേരി അപ്രോപ്രിയേഷന്‍ ബില്‍, ദില്ലിയില്‍ ലെഫ്. ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്ന എന്‍സിടി ബില്‍ എന്നിവ തിങ്കളാഴ്ച പാസാക്കിയിരുന്നു.