കാവടിയുണ്ടാക്കുന്ന ജോലിയില്‍ നിന്ന് മുസ്ലിങ്ങളെ പുറത്താക്കണമെന്ന് സാധ്വി പ്രാചി; വിദ്വേഷ പ്രസംഗത്തില്‍ അന്വേഷണം

By Web TeamFirst Published Jul 26, 2019, 11:58 AM IST
Highlights

മദ്രസകളിൽ ജനിക്കുന്നവരാണ് വളർന്ന് മുംബൈ ഭീകരാക്രമണത്തിന്‍റെ ആസൂത്രകൻ ഹാഫിസ് സയിദിനെപ്പോലെയാകുന്നതെന്നും മറ്റൊരു പ്രസംഗത്തില്‍ സാധ്വി പറഞ്ഞു. നാഥുറാം ഗോഡ്സയെയും പ്രഗ്യ സിംഗ് ഠാക്കൂറിനെയും പോലുള്ളവര്‍ മദ്രസകളില്‍ ജനിക്കാറില്ലെന്നും അവര്‍ പ്രസംഗിച്ചിരുന്നു

ബാഗ്പാട്ട്: വിശ്വ ഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചിയുടെ വിദ്വേഷ പ്രസംഗം വീണ്ടും വിവാദത്തില്‍. കാവടിയുണ്ടാക്കുന്ന ജോലിയില്‍ നിന്ന് മുസ്ലീങ്ങളെയെല്ലാം പുറത്താക്കണമെന്ന് കഴിഞ്ഞ ദിവസമാണ് സാധ്വി യുപിയിലെ ബാഗ്പാട്ടില്‍ പ്രസംഗിച്ചത്. സംഭവം വിവാദമായതോടെ ബാഗ്പാട്ട് ജില്ലാ ഭരണകൂടം സാധ്വിയുടെ പ്രസംഗത്തില്‍ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. അസിസ്റ്റന്‍റ് സുപ്രണ്ട് ഓഫ് പൊലീസ് അനില്‍ സിംഗ് അന്വേഷണത്തിന് നേതൃത്വം നല്‍കുമെന്ന് എസ് പി വ്യക്തമാക്കി.

ഹരിദ്വാറിലെ ശിവപ്രതിഷ്ഠയ്ക്ക് വേണ്ടി കാവടി നിര്‍മ്മിക്കുന്ന ജോലി ചെയ്യുന്നതില്‍ 99 ശതമാനവും മുസ്ലിങ്ങളാണെന്നും ഇവരെ പറഞ്ഞയക്കമണമെന്നുമാണ് സാധ്വി പ്രസംഗിച്ചത്. രാജ്യത്തെ ഹിന്ദുക്കള്‍ക്ക് ജോലി കിട്ടാന്‍ ഇതാണ് വഴിയെന്നും അവര്‍ പ്രസംഗിച്ചിരുന്നു.

മദ്രസകളിൽ ജനിക്കുന്നവരാണ് വളർന്ന് മുംബൈ ഭീകരാക്രമണത്തിന്‍റെ ആസൂത്രകൻ ഹാഫിസ് സയിദിനെപ്പോലെയാകുന്നതെന്നും മറ്റൊരു പ്രസംഗത്തില്‍ സാധ്വി പറഞ്ഞു. നാഥുറാം ഗോഡ്സയെയും പ്രഗ്യ സിംഗ് ഠാക്കൂറിനെയും പോലുള്ളവര്‍ മദ്രസകളില്‍ ജനിക്കാറില്ലെന്നും അവര്‍ പ്രസംഗിച്ചിരുന്നു. നേരത്തെയും സാധ്വിയുടെ പ്രസംഗങ്ങള്‍ വിവാദത്തിലായിട്ടുണ്ട്.

click me!