
ദില്ലി: ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന എൻ ഡി എ സ്ഥാനാർത്ഥി സിപി രാധാകൃഷ്ണന് പിന്തുണ തേടി ബിജെപി. പ്രതിപക്ഷ പാർട്ടി നേതാക്കളെ കണ്ടേക്കും. പ്രതിപക്ഷത്തിന്‍റെ പിന്തുണയും സിപി രാധാകൃഷ്ണൻ തേടുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ഇന്നലെ വ്യക്തമാക്കിയിരുന്നു .ഐക്യകണ്ഠേന ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനാണ് നീക്കമെന്നും ബിജെപി വ്യക്തമാക്കിയിരുന്നു. അതേസമയം, തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവായ സിപി രാധാകൃഷ്ണനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ഡിഎംകെ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
എന്നാൽ, മഹാരാഷ്ട്ര ഗവർണർന്ന നിലയിൽ മികച്ച വ്യക്തിത്വമാണ് സിപി രാധാകൃഷ്ണന്‍റേതെന്ന് ശിവസേന ഉദ്ധവ് താക്കറെ നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചിരുന്നു. ഇന്ത്യ സഖ്യത്തിന്‍റെ സ്ഥാനാർത്ഥിയെ നിര്‍ത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്ന് മല്ലികാർജ്ജുൻ ഖർഗെയുടെ അദ്ധ്യക്ഷതയിൽ യോഗം നടക്കും. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയെ നിര്‍ത്തണമെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസിൽ ഉയരുന്നത്. ഒരു പാർട്ടിയിലും അംഗമല്ലാത്ത ചിലരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പരിഗണനയിലുണ്ട്. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിലുള്ള നിർദ്ദേശം ഇന്ത്യാസഖ്യ യോഗത്തിൽ വെയ്ക്കും. എംകെ സ്റ്റാലിനുമായി രാഹുൽ ഗാന്ധി സംസാരിച്ചേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam