Vice President visits IAC Vikrant: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഐഎഎസി വിക്രാന്ത് സന്ദർശിച്ചു

Web Desk   | Asianet News
Published : Jan 02, 2022, 10:27 PM IST
Vice President visits IAC Vikrant: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഐഎഎസി വിക്രാന്ത് സന്ദർശിച്ചു

Synopsis

നിർമ്മാണത്തിലിരിക്കുന്ന തദ്ദേശീയ വിമാനവാഹിനി വിക്രാന്ത് 2022 ജനുവരി രണ്ടിന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യനായിഡു സന്ദർശിച്ചു.    

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ നിർമ്മാണത്തിലിരിക്കുന്ന തദ്ദേശീയ വിമാനവാഹിനി വിക്രാന്ത് 2022 ജനുവരി രണ്ടിന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യനായിഡു സന്ദർശിച്ചു. പദ്ധതിയുടെ സവിശേഷത, നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി, അവയിൽ തദ്ദേശീയ സാങ്കേതികവിദ്യകളുടെ സംഭാവന തുടങ്ങിയ വിവരങ്ങൾ ഉപരാഷ്ട്രപതിയെ സന്ദർശനത്തിനിടയിൽ ധരിപ്പിച്ചു. ആസാദി കാ അമൃത മഹോത്സവ് ആഘോഷിക്കുന്നതിന്‍റെ

ഭാഗമായി  2022  ഓഗസ്റ്റ് മുൻപായി വിമാനവാഹിനി നിർമ്മാണം പൂർത്തിയാക്കി നീറ്റിൽ ഇറക്കുന്നതിനായി സ്വീകരിച്ചുവരുന്ന പരിശ്രമങ്ങൾ സംബന്ധിച്ചും ഉപരാഷ്ട്രപതിക്ക് വിവരങ്ങൾ കൈമാറി. 

ഒരു വിമാനവാഹിനി രൂപകൽപനചെയ്ത് നിർമ്മിക്കുന്നതിന് രാജ്യത്തിനുള്ള കഴിവിനെ അഭിനന്ദിച്ച ഉപരാഷ്ട്രപതി, സ്വയംപര്യാപ്ത ഭാരതത്തിനായുള്ള നമ്മുടെ പരിശ്രമങ്ങളുടെ തിളങ്ങുന്ന ഉദാഹരണമാണ് ഇതെന്നും പ്രകീർത്തിച്ചു. തദ്ദേശീയമായി യുദ്ധക്കപ്പലുകൾ നിർമ്മിക്കാനുള്ള കഴിവ് സ്വായത്തമാക്കുന്നതിനായി ഇന്ത്യൻ നാവികസേനയും, കൊച്ചിൻ ഷിപ്പിയാർഡും നടത്തുന്ന പരിശ്രമങ്ങളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. 

കോവിഡ് ഉയർത്തുന്ന വെല്ലുവിളികൾക്ക്  ഇടയിലും വിമാന വാഹിനിയുടെ നിർമ്മാണത്തിലെ പുരോഗതിയിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.
 

19,341 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന വിമാനവാഹിനിയുടെ 76 ശതമാനവും തദ്ദേശീയ ഉത്പന്നങ്ങളാണ്. ഓരോ വർഷവും രണ്ടായിരത്തോളം ഷിപ്പിയാർഡ് ജീവനക്കാരും, 13,000 പുറം ജീവനക്കാരും വിമാനവാഹിനിയുടെ നിർമ്മാണത്തിൽ പങ്കെടുക്കുന്നു. രാജ്യ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ പ്രഹരശേഷി, വേഗത തുടങ്ങിയവ നൽകുന്നതിനൊപ്പം ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ഉത്പ്രേരകമായി വർദ്ധിക്കുന്നതിനും ആവശ്യമായ സഹായം വിക്രാന്ത് ഇന്ത്യൻ നാവികസേനയ്ക്ക് ഉറപ്പാക്കും.

 കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ, ദക്ഷിണ നാവിക കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ ആന്റണി ജോർജ്, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് CMD ശ്രീ മധു എസ് നായർ, നാവികസേനയിലെയും കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിലെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും ഉപരാഷ്ട്രപതിയെ അനുഗമിച്ചു.നേരത്തെ ഉപരാഷ്ട്രപതിയോടുള്ള ആദരസൂചകമായി ഇന്ത്യൻ നാവികസേന കപ്പലായ ഗരുഡയിൽ 100 സേന അംഗങ്ങളുടെ പ്രത്യേക പരേഡ് നടന്നിരുന്നു. 

PREV
click me!

Recommended Stories

ലുത്ര സഹോദരങ്ങൾ മുങ്ങിയത് തായിലന്റിലേക്ക്, ഇന്റർപോൾ ബ്ലു കോർണർ നോട്ടീസ് പുറത്തിറക്കി, നിശാ ക്ലബ്ബ് തീപിടിത്തത്തിൽ അന്വേഷണം
വിരലടയാളം പോലുമില്ലാത്ത നിഗൂഢ കേസ്, ഭാര്യയെ കൊന്ന കേസിൽ പ്രൊഫസർ 4 വർഷത്തിന് ശേഷം പിടിയിലായത് ബ്രെയിൻ മാപ്പിങിൽ