
ദില്ലി: കേസുകളിൽ നീതി വൈകുന്നതിൽ ആശങ്കയുണ്ടെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. നീതി തൽക്ഷണം ലഭിക്കുന്ന ഒന്നല്ല എന്ന ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ഉപരാഷ്ട്രപതി. നീതി തൽക്ഷണം ലഭിക്കില്ലെന്ന് പറഞ്ഞത് ശരിയാണെങ്കിലും നീതി അനന്തമായി വൈകരുതെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഇത് എല്ലാവരുടെയും ശ്രദ്ധ പതിയേണ്ട വിഷയമാണെന്നും ഏവരും അവരുടെ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കണമെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.
ഹൈദരാബാദ് പൊലീസ് ഏറ്റുമുട്ടൽ കൊലപാതകത്തിനെതിരെയായിരുന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേയുടെ പരാമർശം. നീതി പ്രതികാരത്തിന് വേണ്ടിയല്ലെന്നാണ് ജസ്റ്റിസ് ബോബ്ഡേ വ്യക്തമാക്കിയത്. തൽക്ഷണം ലഭിക്കുന്ന ഒന്നല്ല നീതിയെന്നും അതിന് സമയമെടുക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഓർമ്മപ്പെടുത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam