നിരാൽ: തെരുവ് നായകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ കാള വീടിൻ്റെ മുകളിൽ കയറി. ആന്ധ്രാപ്രദേശിലെ ബൊരാജ് മണ്ഡലിലെ നിരാൽ ഗ്രാമത്തിലാണ് സംഭവം. ഈ കാഴ്ച്ച കണ്ട് നാട്ടുകാർ അമ്പരന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. കർഷകനായ ഷെയ്ഖ് ഗഫൂറിൻ്റെ കാളയെ വീടിന് പുറത്ത് കെട്ടിയിട്ടിരിക്കുകയായിരുന്നു. ഇതിനിടെ തെരുവ് നായകളുടെ ഒരു കൂട്ടം കാളയെ വളഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചു. ഇതോടെ കയറ് പൊട്ടിച്ച് ഓടിയ കാള ജീവൻ രക്ഷിക്കാൻ തൊട്ടടുത്ത വീടിന്റെ മേൽക്കൂരയിലേക്ക് കയറുകയായിരുന്നു.
വീടിനോട് ചേർന്നുള്ള കല്ലുകളുടെ കൂമ്പാരത്തിന് മുകളിലൂടെ നിമിഷങ്ങൾക്കുള്ളിൽ കാള മേൽക്കൂരയിലേക്ക് കയറി. ഇത് കണ്ട നാട്ടുകാർ ഞെട്ടിപ്പോയി. പിന്നീട് നാട്ടുകാർ ഏറെ ശ്രമിച്ചതിന് ശേഷമാണ് കയറുകൾ ഉപയോഗിച്ച് കാളയെ താഴെയിറക്കിയത്. സംഭവത്തിൽ വീടിൻ്റെ മേൽക്കൂരയ്ക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു.