
ദില്ലി: ദില്ലി സർവകലാശാലയിൽ എൻഎസ്‌യുഐ-എബിവിപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഉണ്ടായ വാക്കു തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് എൻഎസ്‌യുഐ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണം നടത്താൻ ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായി ക്യാമ്പസിൽ എത്തിയിരുന്നു. ഇതിനു മുന്നോടിയായിട്ടാണ് സംഘർഷം ഉണ്ടായത്. തെരഞ്ഞെടുപ്പ് പ്രചാരണം അലങ്കോലമാക്കാൻ എബിവിപി പ്രവർത്തകർ മനപ്പൂർവ്വം വിദ്യാർത്ഥികളെ ആക്രമിച്ചതാണെന്ന് എൻഎസ്‌യുഐ ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam