കടകള്‍ക്ക് മുമ്പില്‍ കളം വരച്ചും മാസ്‌കുകള്‍ വിതരണം ചെയ്തും കൊവിഡ് ബോധവല്‍ക്കരണവുമായി മമത, വീഡിയോ

By Web TeamFirst Published Mar 27, 2020, 12:18 PM IST
Highlights

കൊല്‍ക്കത്തയിലെ മാര്‍ക്കറ്റുകളില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം എത്തിയ മമത ശാരീരിക അകലം പാലിക്കണമെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി കടകള്‍ക്ക് മുമ്പില്‍ കളങ്ങള്‍ വരച്ചു. 

കൊല്‍ക്കത്ത: കൊവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി നിരത്തുകളിലിറങ്ങി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയിലെ മാര്‍ക്കറ്റുകളില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം എത്തിയ മമത ശാരീരിക അകലം പാലിക്കണമെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി കടകള്‍ക്ക് മുമ്പില്‍ കളങ്ങള്‍ വരച്ചു. മാസ്‌കുകളും വിതരണം ചെയ്തു. 

എന്നാല്‍ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ ഒരു കൂട്ടം ആളുകളുമായി നിരത്തിലിറങ്ങിയ മമതയെ അഭിനന്ദിച്ചും വിമര്‍ശിച്ചും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ രംഗത്തെത്തി. മമതയുടെ ബോധവല്‍ക്കരണ വീഡിയോ ട്വിറ്ററില്‍ വൈറലാകുകയാണ്

.

No words... pic.twitter.com/zqejgnntvk

— Citizen Derek | নাগরিক ডেরেক (@derekobrienmp)

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!