വരവിൽ കവിഞ്ഞ സ്വത്തെന്ന് പരാതി; തമിഴ്നാട് മുൻ മന്ത്രി കെ സി വീരമണിയുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്

By Web TeamFirst Published Sep 16, 2021, 8:56 AM IST
Highlights

ഡിഎംകെ അധികാരമേറ്റ ശേഷം മുൻ മന്ത്രിമാരുടെ വീട്ടിൽ നടക്കുന്ന മൂന്നാമത്തെ റെയ്ഡ് ആണിത്.

ചെന്നൈ: തമിഴ്നാട് മുൻ മന്ത്രി കെ സി വീരമണിയുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്. വീട്ടിലും ബന്ധുക്കളുടെ സ്ഥാപനങ്ങളിലുമടക്കം 28 ഇടങ്ങളിലാണ് വിജിലൻസ് റെയ്ഡ് നടക്കുന്നത്. വരവിൽ കവിഞ്ഞ് ഭീമമായ സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടർന്നാണ് റെയ്ഡ്.

ഡിഎംകെ അധികാരമേറ്റ ശേഷം മുൻ മന്ത്രിമാരുടെ വീട്ടിൽ നടക്കുന്ന മൂന്നാമത്തെ റെയ്ഡ് ആണിത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!