ഡിഎംകെ മുൻ മന്ത്രി ഇ വി വേലുവിന്റെ വീടുകളിൽ വിജിലൻസ് റെയ്ഡ്; ടിവികെ അധികാരത്തിൽ എത്തിയ ശേഷം ഡിഎംകെ നേതാവിനെതിരെയുള്ള ആദ്യ നടപടി

Published : Jun 25, 2026, 09:18 AM IST
ev velu

Synopsis

ഡിഎംകെ മുൻ മന്ത്രി ഇ വി വേലുവിന്റെ വീടുകളിൽ വിജിലൻസ് റെയ്ഡ്. തമിഴ്നാട്ടിൽ ടിവികെ അധികാരത്തിൽ എത്തിയതിന് ശേഷം ഒരു ഡിഎംകെ നേതാവിനെതിരെയുള്ള ആദ്യ നടപടിയാണിത്.

ചെന്നൈ: ഡിഎംകെ മുൻ മന്ത്രി ഇ വി വേലുവിന്റെ വീടുകളിൽ വിജിലൻസ് റെയ്ഡ്. തമിഴ്നാട്ടിൽ ടിവികെ അധികാരത്തിൽ എത്തിയതിന് ശേഷം ഒരു ഡിഎംകെ നേതാവിനെതിരെയുള്ള ആദ്യ നടപടിയാണിത്. എംകെ സ്റ്റാലിൽ സർക്കാരിൽ പൊതുമരാമത്ത് മന്ത്രി ആയിരുന്നു ഇ വി വേലു. സംസ്ഥാന പാതകളുടെ നിർമാണത്തിൽ 8 ശതമാനം കമ്മീഷൻ കരാറുകാരിൽ നിന്ന് വേലു വാങ്ങിയതായി മന്ത്രി ആധവ് അർജുന പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇ വി വേലുവിന്റെ വീടുകളിൽ റെയ്ഡ് നടക്കുന്നത്.

ചെന്നൈയിലും തിരുവണ്ണാമലൈയിലുമായി 12 സ്ഥലങ്ങളിലാണ് വിജിലൻസ് പരിശോധന നടക്കുന്നത്. ടെൻഡർ ക്രമക്കേടുകളിൽ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അതേസമയം, ഡിഎംകെയെ ഭയപ്പെടുത്തേണ്ടെന്ന് എം കെ സ്റ്റാലിൻ പ്രതികരിച്ചു. ഡിഎംകെ സർക്കാരിലെ ഒരാളെയും അഴിമതിക്കേസിൽ ശിക്ഷിക്കാനായിട്ടില്ല എന്നതാണ് ചരിത്രമെന്നും അദ്ദേഹം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രമേശ് ചെന്നിത്തലയുടെ വഴിയേ അമിത് ഷായും; വമ്പൻ കർമ്മപദ്ധതി നാളെ രാജ്യത്തിന് സമർപ്പിക്കും; ലക്ഷ്യം മയക്കുമരുന്ന് മാഫിയയെ ഇല്ലാതാക്കൽ
സാമ്പത്തിക സംവരണത്തിൽ നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി; 'സർക്കാർ നിരക്കിൽ സ്വാശ്രയ കോളേജുകളോട് ഫീസ് ഈടാക്കാൻ പറയാനാവില്ല'