ഡിഎംകെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ്; 'കരുണാനിധി, സ്റ്റാലിൻ എല്ലാം അഴിമതിക്കാർ', സഭയിൽ വാക്കേറ്റവും ബഹളവും

Published : Sep 07, 2026, 10:55 AM IST
Vijay

Synopsis

തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ് ഡിഎംകെയ്ക്കെതിരെ രൂക്ഷമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചു. ഇ.ഡി കേസ് വിവരങ്ങൾ സഹിതം വിജയ് നടത്തിയ പരാമർശങ്ങൾ സഭയിൽ വലിയ ബഹളത്തിനും പ്രതിപക്ഷ പ്രതിഷേധത്തിനും കാരണമായി.

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ രൂക്ഷമായ വാക്പോരും ബഹളവും. ഡി.എം.കെയ്ക്കെതിരായ അഴിമതി ആരോപണങ്ങളും ഇ.ഡി കേസ് വിവരങ്ങളും ഉന്നയിച്ച് മുഖ്യമന്ത്രി വിജയ് സഭയിൽ നടത്തിയ പരാമർശങ്ങളാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.

മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ കാലത്തെ അഴിമതി ആരോപണങ്ങളും, മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനുമെതിരായ വിമർശനങ്ങളും വിജയ് സഭയിൽ ഉന്നയിച്ചു. ഇതോടെ ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെയുള്ള ഡി.എം.കെ അംഗങ്ങൾ സഭയിൽ എഴുന്നേറ്റ് നിന്ന് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. മുൻ സ്റ്റാലിൻ സർക്കാരിന്റെ കാലത്തെ ജോലിക്ക് കോഴ ആരോപണം വിജയ് സഭയിൽ വീണ്ടും ഉന്നയിക്കുകയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കത്തിലെ വിവരങ്ങൾ സഭയിൽ വായിച്ചു കേൾപ്പിക്കുകയും ചെയ്തു.

സ്ത്രീകളെക്കുറിച്ച് അപകീർത്തികരമായി സംസാരിക്കുന്നതിൽ എന്താണ് തെറ്റെന്ന് ഡി.എം.കെ നേതാക്കൾ ചോദിക്കുന്ന നിലപാടിലെ രാഷ്ട്രീയത്തെ വിജയ് വിമർശിച്ചു. സ്ത്രീകളെ പറ്റി മോശമായി പറയുന്നതിൽ എന്താണ് പ്രശ്നം എന്നാണ് ഡിഎംകെക്കാർ ചോദിക്കുന്നത്. അതാണ് ഡിഎംകെയെന്ന് വിജയ് കുറ്റപ്പെടുത്തി.

മുൻ ഭരണകാലത്തെ ടാസ്മാക് അഴിമതി ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, കേവലം രണ്ട് വകുപ്പുകളിലെ ഫയലുകൾ പരിശോധിച്ചപ്പോൾ തന്നെ ഇത്രയും വലിയ ക്രമക്കേടുകൾ പുറത്തുവന്നെങ്കിൽ ബാക്കി ഫയലുകൾ കൂടി തുറന്നാൽ എന്താകും സ്ഥിതിയെന്ന് ചോദിച്ചു. അഴിമതി നടത്തിയിട്ടില്ലെന്ന് ഡി.എം.കെ വാദിക്കരുത്. ഡി.എം.കെ എവിടെയുണ്ടോ അവിടെ തെറ്റുണ്ട്, തെറ്റെവിടെയുണ്ടോ അവിടെ ഡി.എം.കെയുമുണ്ടെന്നാണ് സ്ഥിതിയെന്നും വിജയ് പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് പിന്നാലെ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ സഭയിൽ വൻ ബഹളവും വാഗ്വാദവും ഉടലെടുത്തു. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അടക്കം എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദില്ലിയിലെ കെട്ടിട അപകടം; മരണം ആറായി, കുടുങ്ങിയവർക്കായി തെരച്ചിൽ തുടരുന്നു, കെട്ടിടം ഉടമക്കെതിരെ കേസ്
ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് അപകടം; രാത്രി വൈകിയും രക്ഷാപ്രവ‍ത്തനം തുടരുന്നു, സാധ്യമായ എല്ലാ വഴികളും പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി