
ചെന്നൈ: വീണ്ടും അസാധാരണ നിയമനവുമായി വിജയ് സർക്കാർ. ജനനായകൻ സിനിമ നിർമ്മാതാവ് കെ വെങ്കട്ടനാരായണയെ ദില്ലിയിൽ തമിഴ്നാട് സർക്കാർ പ്രതിനിധിയായി നിയമനം നൽകി. നടപടിയിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. ജനനായകൻ സിനിമാ നിർമാതാവും കെ.വി.എൻ.പ്രൊഡക്ഷൻസ് ഉടമയുമാണ് ഇദ്ദേഹം. ഒരു വർഷത്തേക്കാണ് നിയമനം. വെങ്കട്ടരമണ ബംഗലൂരുവിൽ ആണ് സ്ഥിരതാമസം. വിജയ് യുടെ അവസാന ചിത്രം ഇപ്പോഴും പെട്ടിയിലാണ്. ജനനായകൻ സിനിമ നിർമിച്ചാൽ പ്രശ്നങ്ങൾ നേരിടുമെന്ന് വിജയ് പറഞ്ഞിരുന്നു. നിർമാതാവിന് 500 കോടിയുടെ നഷ്ടം എന്നാണ് കോടതിയിൽ വാദിച്ചത്. എങ്കിലും സിനിമ നിർമിക്കാൻ തയാറായി, മറ്റാരും റിസ്ക് എടുക്കില്ലായിരുന്നു എന്നാണ് മലേഷ്യയിലെ ലോഞ്ചിൽ വിജയ് പറഞ്ഞത്. തുടർന്നാണ് വെങ്കട്ടരമണയ്ക്ക് ഇപ്പോൾ സർക്കാർ പദവിയും നൽകിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam