Latest Videos

വായ്പ തിരിച്ചടയ്ക്കാനുള്ള പണമുണ്ടായിരുന്നിട്ടും അത് ചെയ്യാതെ മല്യ വിദേശത്ത് സ്വത്ത് വാങ്ങിക്കൂട്ടിയെന്ന് സിബിഐ

By Web TeamFirst Published Mar 24, 2023, 7:00 AM IST
Highlights

ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാനുള്ള പണം 2008 മുതല്‍ 2017 വരെയുള്ള കാലത്ത് വിജയ് മല്യയുടെ കൈവശം ഉണ്ടായിരുന്നെന്നും സിബിഐ

ദില്ലി: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി വിജയ് മല്യ രാജ്യം വിടുന്നതിന് മുന്‍പ് വിദേശത്ത് സ്വത്ത് വാങ്ങിക്കൂട്ടിയതായി സിബിഐ. 330കോടി രൂപയുടെ വസ്തുവകകള്‍ രാജ്യം വിടുന്നതിന് മുന്‍പായി വിജയ് മല്യ ഇംഗ്ലണ്ടിലും ഫ്രാന്‍സിലുമായി വാങ്ങഇക്കൂട്ടിയെന്നാണ് സിബിഐ അനുബന്ധ കുറ്റപത്രത്തില് പറയുന്നു. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് വരെ വന്‍ നഷ്ടത്തിലായിരുന്നു 2015-16 കാലഘട്ടത്തിലായിരുന്നു ഇതെന്നുമാണ് സിബിഐ കോടതിയെ അറിയിച്ചത്. മുംബൈയിലെ കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ വിജയ് മല്യയ്ക്കെതിരായ ഗുരുതര ആരോപണം.

വാങ്ങിയ വായ്പ കുടിശിക മദ്യ വ്യവസായിയില്‍ നിന്ന് തിരിച്ച് പിടിക്കാതിരുനന് സമയത്താണ് ഇതെന്നും സിബിഐ വിശദമാക്കുന്നു. ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാനുള്ള പണം 2008 മുതല്‍ 2017 വരെയുള്ള കാലത്ത് വിജയ് മല്യയുടെ കൈവശം ഉണ്ടായിരുന്നെന്നും സിബിഐ പറയുന്നു. എന്നാല്‍ അതിന് ശ്രമിക്കാതെ വിദേശത്ത് സ്വകാര്യ സ്വത്ത് സമ്പാദനത്തിനാണ് മല്യ ശ്രമിച്ചത്. യൂറോപ്പില്‍ പല ഇടങ്ങളിലായി സ്വത്ത് വാങ്ങി മല്യ പണം മക്കളുടെ പേരില്‍ സ്വിറ്റ്സര്‍ലണ്ടിലുള്ള ട്രസ്റ്റിലേക്കും നല്‍കി. കോടതിയുടെ അനുമതി തേടിയ ശേഷം മല്യയുടെ ഇടെപടലുകളേക്കുറിച്ചുള്ള വിവരങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് സിബിഐ തേടിയിട്ടുണ്ട്.

35 മില്യണ്‍ യൂറോയ്ക്കാണ് വിജയ് മല്യ ഫ്രാന്‍സില്‍ സ്വത്ത് വാങ്ങിയത്. 2016ലാണ് മല്യ രാജ്യം വിട്ടത്. ഇംഗ്ലണ്ടില്‍ താമസിക്കുന്ന മല്യയെ വിചാരണയ്ക്കായി മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനായി ഐഡിബിഐ ബാങ്കില്‍ നിന്ന് 900 കോടി രൂപയാണ് മല്യ വാങ്ങിയത്. കുറ്റപത്രത്തില്‍ 11 പേര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിട്ടുളള്ത. ഐഡിബിഐ ബാങ്ക് ജനറല്‍ മാനേജര്‍ ബുദ്ധദേവ് ദാസ്ഗുപ്തയേയും അനുബന്ധ കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിട്ടുണ്ട് സിബിഐ. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനാണ് ഇത്. 

click me!