നയിക്കാൻ വിജൂ കൃഷ്ണൻ, അഖിലേന്ത്യ കിസാൻ സഭയ്ക്ക് പുതിയ ജനറൽ സെക്രട്ടറി; കർഷക പ്രക്ഷോഭങ്ങളിലെ സമര നായകൻ

By Web TeamFirst Published Dec 16, 2022, 3:56 PM IST
Highlights

വിജൂ കൃഷ്‌ണൻ സി പി എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയാണ്

തൃശൂർ: അഖിലേന്ത്യ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയായി മലയാളിയായ വിജൂ കൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. തൃശ്ശൂരിൽ ചേർന്ന ദേശീയ സമ്മേളനത്തിലാണ് ഭാരവാഹികളെ ത്വരെഞ്ഞെടുത്തത്. പ്രസിഡന്റായി അശോക് ധാവ്ളയും ഫിനാൻസ് സെക്രട്ടറിയായി പി കൃഷ്ണപ്രസാദും തുടരും. കിസാൻ സഭയുടെ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന വിജൂ കൃഷ്‌ണൻ സി പി എം കേന്ദ്ര കമ്മിറ്റി അംഗമാണ്. കണ്ണൂർ കരിവള്ളൂർ സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ കുറെ വർഷങ്ങളായി കർഷക പ്രക്ഷോഭങ്ങളിലും സമരങ്ങളിലും സജീവ സാന്നിധ്യമാണ്.

'വികസനത്തിന്റെ കാര്യത്തിൽ മുരളീധരൻ പോസറ്റീവ് ആകണം', വിമർശിച്ച് മന്ത്രി റിയാസ്

അതേസമയം കിസാൻ സഭ ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. കർഷകർക്ക്‌ രക്ഷയില്ലാത്ത നാടായി ഇന്ത്യ മാറിയെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പൊതുമേഖലയെ വിറ്റുതുലയ്ക്കാൻ കോൺഗ്രസ് തുടക്കം കുറിച്ചു. ഇന്നത് ബി ജെ പി സർക്കാർ  വീറോടെ നടപ്പാക്കുന്നതാണ് രാജ്യം കാണുന്നതെന്ന് പിണറായി പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചാണ് കേന്ദ്രസർക്കാർ നീങ്ങുന്നത്. സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. കേന്ദ്രസർക്കാരിന് മതനിരപേക്ഷതയോട് തെല്ലും ബഹുമാനമില്ല. മതാടിസ്ഥാനനത്തിലല്ല നമ്മുടെ പൗരത്വം. എന്നാൽ സർക്കാർ പറയുന്നത് മതാടിസ്ഥാനത്തിലാവണം എന്നാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.  

രാജ്യത്തിന്റെയും ജനങ്ങളുടെയും ഐക്യം തകർക്കലാണ് കേന്ദ്ര സർക്കാരിന്‍റെ ഉദ്ദേശമെന്നും മുഖ്യമന്ത്രി വിമർശിച്ചു. വിവാഹബന്ധം വേർപിരിക്കുന്നത് സിവിൽ നടപടിക്രമമായാണ് കൈകാര്യം ചെയ്യുന്നത്. എന്നാൽ മുസ്ലീമിന്റേതായാലത് ക്രിമിനലായി വേണമെന്നാണ് സർക്കാർ പറയുന്നത്. ഭിന്നിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്തും മാറ്റിമറിക്കാമെന്ന അവസ്ഥ അനുവദിക്കാനാവില്ലെന്നും പിണറായി പറഞ്ഞു. കേന്ദ്രസർക്കാർ വാചകത്തിൽ ഫെഡറൽ തത്വം പറയുകയും. പ്രയോഗത്തിലത് മറക്കുകയും ചെയ്യുന്നു. എതിർക്കുന്നവർക്ക് വികസനം വേണ്ട എന്ന നിലപാട് ശരിയല്ല. ഉന്നത വിദ്യാഭ്യാസത്തെ തകർക്കാൻ പല രൂപത്തിൽ, ഭാവത്തിൽ അരങ്ങേറ്റങ്ങൾ നടന്നുവെന്നും പിണറായി കൂട്ടിച്ചേർത്തു. 

click me!