പൗരന്മാരുടെ സ്വകാര്യത ലംഘിക്കുന്നു; പൊലീസിന്റെ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയ്‌ക്കെതിരെ എ.എ. റഹീം

Published : Jul 28, 2026, 02:03 PM IST
aa rahim on supreme court

Synopsis

പൊലീസിന്റെ ഈ നടപടി തികച്ചും നിയമവിരുദ്ധമാണെന്ന് അദ്ദേഹം ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധക്കാരുടെ മുഖം തിരിച്ചറിയുന്ന സംവിധാനങ്ങൾ ഉപയോഗിക്കുന്നത് പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഹർജിയിൽ പറയുന്നു.

ദില്ലി: ജെ.പി സമരത്തിൽ പങ്കെടുക്കുന്നവരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കാനായി പോലീസ് 'ഫേസ് റെക്കഗനൈസേഷൻ' സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെതിരെ എ.എ. റഹീം എം.പി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. പൊലീസിന്റെ ഈ നടപടി തികച്ചും നിയമവിരുദ്ധമാണെന്ന് അദ്ദേഹം ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധക്കാരുടെ മുഖം തിരിച്ചറിയുന്ന സംവിധാനങ്ങൾ ഉപയോഗിക്കുന്നത് പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഹർജിയിൽ പറയുന്നു. സമരങ്ങളെ അടിച്ചമർത്താൻ ഇത്തരം സാങ്കേതികവിദ്യകൾ ദുരുപയോഗം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രനാണ് എംപിക്കായി ഹർജി സമർപ്പിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മൃഗങ്ങൾക്ക് പോലും ഇതിലും നല്ല സംസ്കാരം', ടിജി മോഹൻദാസിനെ ജയിലിൽ അടയ്ക്കണമെന്ന് മാധവ് സുരേഷ്
ഒന്നാമൻ! 100 മില്യൺ കടക്കുന്ന ആദ്യ ലോകനേതാവായി നരേന്ദ്ര മോദി! ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സ് കുത്തനെ കൂടി