ലോക്ക്ഡൗണ്‍ പാലിക്കാത്തവര്‍ക്കെല്ലാം നിര്‍ബന്ധിത ക്വാറന്റൈന്‍; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രനിര്‍ദേശം

By Web TeamFirst Published Mar 29, 2020, 4:28 PM IST
Highlights

കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തി അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് കര്‍ശന നിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
 

ദില്ലി: രാജ്യമൊട്ടാകെ പടര്‍ന്ന കൊവിഡ് വാറസ് ബാധയെ നേരിടാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. പല സംസ്ഥാനങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ആളുകള്‍ നിരത്തുകളിലിറങ്ങുന്നത് തുടരുന്നതിനാലാണ് കേന്ദ്രം പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ലോക്ക്ഡൗണ്‍ പാലിക്കാത്തവര്‍ക്കെല്ലാം 14 ദിവസം നിര്‍ബന്ധിത ലോക്ക്ക്വാറന്റൈന്‍ ഏര്‍പ്പെടുത്തണമെന്നാണ് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരീക്ഷണ കേന്ദ്രങ്ങളിലാകണം ഇവരെ ക്വാറന്റൈന്‍ ചെയ്യേണ്ടതെന്നും നിര്‍ദേശമുണ്ട്. അതേസമയം, കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തി അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് കര്‍ശന നിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ ജോലിയും ആഹാരവും പോലും ഇല്ലാതാകുന്ന തൊഴിലാളികള്‍ എന്ത് വിലകൊടുത്തും സ്വന്തം നാട്ടിലേക്കെത്താന്‍ പരിശ്രമിക്കുന്ന സാഹചര്യത്തിനിടെയാണ് നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്.
കൊവിഡ് ഭീതിയും ലോക്ക് ഡൗണും വന്നതോടെ കൂട്ടത്തോടെ നാട്ടിലേക്ക് പുറപ്പെടുന്ന അതിഥി തൊഴിലാളികളെ നിയന്ത്രിക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നല്‍കുന്നത്.

തൊഴിലാളികള്‍ക്ക് ആഹാരവും ശമ്പളവും ഉറപ്പുവരുത്താനാണ് നിര്‍ദ്ദേശം. ഒഴിഞ്ഞു പോകാന്‍ നിര്‍ദേശിക്കുന്ന കരാറുകാര്‍ക്കും തൊഴിലുടമകള്‍ക്കുമെതിരെകര്‍ശന നടപടിയെടുക്കണം. തൊഴിലാളികളുടെ കൂട്ട പലായനം അനുവദിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

click me!