'ഞാൻ എന്റെ ജോലിയാണ് ചെയ്തത്, ഒരു പേടിയും തോന്നിയില്ല', നീങ്ങുന്ന ബസിന് മുന്നിൽ ധൈര്യപൂര്‍വം നിന്ന വൈറൽ എസിപി പറയുന്നു

Published : Jul 30, 2026, 06:09 PM IST
Monika Shukla speaks

Synopsis

ഭോപ്പാലിൽ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയ കർഷകർ, ബാരിക്കേഡായി നിർത്തിയിട്ട ബസ് തള്ളിനീക്കാൻ ശ്രമിച്ചപ്പോൾ എസിപി മോനിക ശുക്ല അതിന് മുന്നിൽ നിലയുറപ്പിച്ചു. ഇതോടെ കർഷകർ പിൻവാങ്ങുകയും സോഷ്യൽ മീഡിയയിൽ അവരുടെ ധീരത പ്രശംസിക്കപ്പെടുകയും ചെയ്തു.

ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് നടത്തിയ കർഷകർ വഴിയിലുണ്ടായിരുന്ന ബാരിക്കേഡുകളായി നിര്‍ത്തിയിട്ട ബസ് തള്ളി നീക്കാൻ ശ്രമിച്ചപ്പോഴാണ് എസിപി മോനിക ശുക്ല ജീവൻ പണയംവച്ച് ബസിന് മുന്നിൽ നിലയുറപ്പിച്ചത്. കർഷകരുടെ മാർച്ച് നഗരത്തിലേക്ക് കടക്കുന്നത് തടയാൻ അധിക സുരക്ഷാ ബാരിക്കേഡുകളായി പൊലീസ് റോഡിൽ സ്കൂൾ ബസുകൾ നിർത്തിയിട്ടിരിക്കുകയായിരുന്നു. എന്നാൽ പ്രക്ഷോഭകർ ഈ ബസുകൾ ബലമായി തള്ളി നീക്കാൻ ശ്രമിച്ചപ്പോഴാണ് എസിപി ബസിന് മുന്നിലേക്ക് കയറി നിന്നത്.

എസിപി ബസിന് മുന്നിൽ നിൽക്കുന്നത് കണ്ടതോടെ കർഷകർ ബസ് തള്ളുന്നത് നിർത്തി പിൻവാങ്ങുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ ഈ ദൃശ്യങ്ങൾ ഇവര്‍ക്ക് വൻ തോതിൽ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി. എന്നാൽ ഇത് അസാധാരണമായ ഒന്നുമല്ലെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥ എന്ന നിലയിൽ തന്റെ ജോലി ചെയ്യുക മാത്രമാണ് ചെയ്തതെന്നും മോനിക ശുക്ല പ്രതികരിച്ചു. പ്രതിഷേധക്കാരെ തടയുക എന്നതായിരുന്നു തന്റെ ചുമതലയെന്നും ഭയം തോന്നിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

പ്രതിഷേധക്കാർ കുറ്റവാളികളല്ലെന്നും തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കുന്ന രാജ്യത്തെ പൗരന്മാരാണെന്നും, അതിനാൽ ഇത്തരക്കാരുമായി ഇടപെടുമ്പോൾ പൊലീസ് പരമാവധി സംയമനം പാലിക്കണമെന്നും മോനിക ശുക്ല ചൂണ്ടിക്കാട്ടി. അതേസമയം, ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ചില ശക്തികൾ ഇത്തരം പ്രതിഷേധങ്ങളിൽ നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ അടുത്തിടെ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെക്കുറിച്ച് പരാമർശിക്കവേ, ജനാധിപത്യത്തിൽ അഭിപ്രായപ്രകടനം നടത്താൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ അത് നിയമത്തിനുള്ളിൽ നിന്നുകൊണ്ട് സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കാത്ത വിധം സമാധാനപരമായിരിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'രാജ്യത്തിന്‍റെ സ്വത്വം മാറ്റാൻ നോക്കേണ്ട'; ഇന്ത്യൻ ഹോക്കി ടീമിന്‍റെ നീല ജേഴ്‌സി കാവിയാക്കിയതിനെതിരെ പ്രിയങ്ക ഗാന്ധി
ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷം, അസമിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി; കേദാർനാഥ് യാത്ര നിർത്തിവച്ചു