ഗംഗയിൽ വളർത്തുനായയെ കുളിപ്പിച്ചു, പ്രതിഷേധിച്ചവരോട് നിങ്ങൾക്ക് എന്താണ് പ്രശ്നം എന്ന് യുവതി; വീഡിയോ വൈറൽ

Published : May 02, 2026, 06:44 PM IST
viral video woman washes dog in ganga river faces backlash online

Synopsis

ഗംഗാനദിയിൽ വളർത്തുനായയെ കുളിപ്പിച്ച യുവതിക്ക് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. ഹരിദ്വാറിലെ സ‍വാനന്ദ് ഘട്ടിലാണ് യുവതി തന്‍റെ നായയെ കുളിപ്പിച്ചത്

ദില്ലി: ഗംഗാനദിയിൽ വളർത്തുനായയെ കുളിപ്പിച്ച യുവതിക്ക് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. ഹരിദ്വാറിലെ സ‍വാനന്ദ് ഘട്ടിലാണ് യുവതി തന്‍റെ നായയെ കുളിപ്പിച്ചത്. ഇതിന്‍റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സമീപത്തുണ്ടായിരുന്നവർ യുവതിയുടെ ഈ പ്രവർത്തിയെ എതിർക്കുന്നതും വീഡിയോയിൽ കാണാം. പുണ്യ നദിയിൽ നായയെ കുളിപ്പിക്കരുതെന്നും ആളുകൾ കുളിക്കുന്ന സ്ഥലമാണ് ഇതെന്നുമൊക്കെ പൂജാരിമാർ ഉൾപ്പെടെയുള്ളവർ പറയുന്നുണ്ട്. എന്നാൽ യുവതി നായയെ കുളിപ്പിക്കുന്നത് തുടർന്നു. ഇവരുടെ കൂടെ ഒരു യുവാവും ഉണ്ടായിരുന്നു. നായയെ ഇവിടെ കുളിപ്പിച്ചാൽ നിങ്ങൾക്ക് എന്താണ് പ്രശ്നം എന്ന് യുവതി കൂടിനിന്നവരോട് ചോദിക്കുന്നുണ്ട്. ഇരുവരും തമ്മിൽ വാദപ്രതിവാദം ഉണ്ടായി. യുവതിയുടെ കൂടെയുണ്ടായിരുന്നയാൾ അവരെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിന്‍റെ വീഡിയോ വൈറലായതോടെ വലിയ വിമർശനമാണ് ഉയരുന്നത്. യുവതിയെ പിന്തുണച്ചും ചില‍ർ രംഗത്തെത്തി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫലം വരും മുൻപേ അസമിൽ നീക്കങ്ങളുമായി കോൺ​ഗ്രസ്; സഖ്യകക്ഷികളുമായി നിരീക്ഷകന്മാരുടെ കൂടിക്കാഴ്ച, സർക്കാർ രൂപീകരിക്കുമെന്ന് നേതൃത്വം
ഛത്തീസ്ഗഡിൽ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്ഫോടനം; മൂന്ന് ജവാന്മാർക്ക് വീരമൃത്യു, ഒരാൾക്ക് ​ഗുരുതര പരിക്ക്