ദുബാരെ ആനത്താവളത്തിൽ സന്ദർശന നിയന്ത്രണം, തീരുമാനം യുവതി ദാരുണമായി കൊല്ലപ്പെട്ടതിന് പിന്നാലെ

Published : May 19, 2026, 12:16 PM IST
visitor restrictions imposed at dubare elephant camp after tourist death

Synopsis

കർണാടകത്തിലെ കുടഗിൽ ദുബാരെ ആനത്താവളത്തിൽ സന്ദർശന നിയന്ത്രണം ഏ‍ർപ്പെടുത്തി

ബെം​ഗളൂരു: കർണാടകത്തിലെ കുടഗിൽ ദുബാരെ ആനത്താവളത്തിൽ സന്ദർശന നിയന്ത്രണം ഏ‍ർപ്പെടുത്തി. രണ്ട് ദിവസത്തേക്കാണ് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. വിനോദസഞ്ചാരി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നിയന്ത്രണം. ആനകൾ ഏറ്റുമുട്ടുന്നതിനിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചത് ഇന്നലെയാണ്. പിന്നാലെയാണ് നിയന്ത്രണം. ചെന്നൈ സ്വദേശിയായ തുളസി (33) ആണ് മരിച്ചത്. ജോലിക്കാരും ബന്ധുക്കളും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പറ്റിയില്ല. കുളിപ്പിക്കുന്നതിനിടെ ആനകൾ കൊമ്പ് കോർക്കുകയായിരുന്നു. ഇതിനിടയിൽ ആനകളിലൊന്ന് മറിഞ്ഞ് വീണത് തുളസിയുടെ ദേഹത്തേക്കായിരുന്നു. കുത്തേറ്റ ആനയുടെ പരിക്ക് ഗുരുതരമാണ്. ആനകളിൽ നിന്ന് വിനോദ സഞ്ചാരികളെ സുരക്ഷിത അകലത്തിൽ നിർത്താൻ നി‍ർദേശം നല്‍കിയിട്ടുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മനുഷ്യ ജീവന് ഭീഷണിയാകുന്ന തെരുവുനായകളെ കൊല്ലാമെന്ന് സുപ്രീംകോടതി; മൃ​ഗസ്നേഹികളുടെ അപേക്ഷ തള്ളി
യുവതിയുടെ മരണത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്; മുകളിലേക്ക് പോകുന്നതും മിനിറ്റുകൾക്കകം അബോധാവസ്ഥയിൽ താഴേക്ക് കൊണ്ടുവരുന്നതും ദൃശ്യങ്ങളിൽ