തമിഴ്നാട് സർക്കാരിൻ്റെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലെ നടി തൃഷയുടെ പങ്കാളിത്തത്തിൽ രൂക്ഷ വിമർശനവുമായി ഡിഎംകെ മുഖപത്രം. മുൻനിരയിൽ സ്ഥാനം നൽകിയത് നടിക്ക് ആണ്. സല്യൂട്ടിന്റെ ദൃശ്യങ്ങൾ പോലും ലജ്ജാകരമാണ്. ഇക്കാര്യങ്ങൾ വിജയിയുടെ ആരാധകർ പോലും അംഗീകരിക്കുന്നില്ലെന്നും മുഖപത്രത്തിൽ വിമർശിക്കുന്നു.
ചെന്നൈ: തമിഴ്നാട് സർക്കാരിൻ്റെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലെ നടി തൃഷയുടെ പങ്കാളിത്തത്തിൽ രൂക്ഷ വിമർശനവുമായി ഡിഎംകെ മുഖപത്രം. മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ അന്തസ്സ് കാറ്റിൽ പറന്നെന്നാണ് ‘മുരശൊലി‘ പത്രത്തിലെ വിമർശനം. മുൻനിരയിൽ സ്ഥാനം നൽകിയത് നടിക്ക് ആണ്. സല്യൂട്ടിന്റെ ദൃശ്യങ്ങൾ പോലും ലജ്ജാകരമാണ്. ഇക്കാര്യങ്ങൾ വിജയിയുടെ ആരാധകർ പോലും അംഗീകരിക്കുന്നില്ലെന്നും മുഖപത്രത്തിൽ വിമർശിക്കുന്നു. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിന് ശേഷം മൂന്നാം നാൾ ആണ് മുരശൊലിയിൽ ഒന്നാം പേജിൽ രൂക്ഷ വിമർശനം ഉയർന്നിരിക്കുന്നത്.
വിജയ്‌യുടെ മാതാപിതാക്കള്‍ക്ക് സമീപമാണ് സ്വാതന്ത്ര്യദിന പരേഡ് കാണാനായി തൃഷ ഇരുന്നത്. ചെന്നൈ സെന്‍റ് ജോര്‍ജ് ഫോര്‍ട്ടില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ തൃഷയ്ക്കൊപ്പം അമ്മ ഉമ കൃഷ്ണനും എത്തിയിരുന്നു. അമ്മയ്ക്കും വിജയ്‌യുടെ മാതാപിതാക്കളായ എസ് എ ചന്ദ്രശേഖറിനും ശോഭ ചന്ദ്രശേഖറിനുമൊപ്പം മുന്‍നിരയില്‍ ഇരുന്നാണ് തൃഷ സ്വാതന്ത്ര്യദിന പരേഡ് കണ്ടത്. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ തൃഷയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. പരേഡില്‍ പങ്കെടുക്കവെ തന്‍റെ മാതാപിതാക്കളെയും തൃഷയെയും നോക്കി അഭിവാദ്യം ചെയ്യുന്ന വിജയ്‌യെയും വീഡിയോയില്‍ കാണാം.
