വോട്ടിനും പ്രസംഗത്തിനും കോഴ: ജനപ്രതിനിധികൾക്ക് പ്രത്യേക പരിരക്ഷയില്ല, ക്രിമിനൽ കുറ്റമാക്കി; സുപ്രീം കോടതി വിധി

Published : Mar 04, 2024, 11:02 AM IST
വോട്ടിനും പ്രസംഗത്തിനും കോഴ: ജനപ്രതിനിധികൾക്ക് പ്രത്യേക പരിരക്ഷയില്ല, ക്രിമിനൽ കുറ്റമാക്കി; സുപ്രീം കോടതി വിധി

Synopsis

പാർലമെന്റ് - നിയമസഭ അംഗങ്ങളുടെ അഴിമതിയും കൈക്കൂലിയും ജനാധിപത്യത്തെ നശിപ്പിക്കുമെന്നും വിധിയിൽ ചൂണ്ടിക്കാട്ടുന്നു

ദില്ലി: വോട്ടിനോ പ്രസംഗത്തിനോ ജനപ്രതിനിധികൾ കോഴ വാങ്ങുന്നത് ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച്. ഇത്തരം സംഭവങ്ങളിൽ ജനപ്രതിനിധികളെ വിചാരണയിൽ നിന്ന് ഒഴിവാക്കിയ 1998 ലെ വിധിയോട് ഭരണഘടനാ ബെഞ്ച് വിയോജിച്ചു. ഈ വിധി റദ്ദാക്കപ്പെട്ടു. വോട്ടിനും പ്രസംഗത്തിനും കോഴ വാങ്ങുന്ന എംപിമാർക്കോ എംഎൽഎമാർക്കോ പ്രത്യേക പരിരക്ഷ ലഭിക്കില്ല. ഇവര്‍ വിചാരണയിൽ നിന്ന് ഒഴിവാക്കപ്പെടുന്നത് തെറ്റായ സന്ദേശം നൽകുന്നതാണെന്നും പാർലമെന്റ് - നിയമസഭ അംഗങ്ങളുടെ അഴിമതിയും കൈക്കൂലിയും ജനാധിപത്യത്തെ നശിപ്പിക്കുമെന്നും വിധിയിൽ സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ