
ദില്ലി: വോട്ട്ചോരിയിലെ പ്രതിപക്ഷ പ്രചാരണത്തെ തടുക്കാൻ കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും കളത്തിലിറക്കാൻ ബിജെപി. ഒന്നിന് ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിൻ്റെ പദയാത്രയും ഷിംലയിൽ ഹിമന്ത ബിശ്വ ശർമ്മയുടെ പദയാത്രയും സംഘടിപ്പിക്കും. കേന്ദ്രമന്ത്രിമാരായ ഭൂപേന്ദ്രസിംഗ്, ശിവരാജ് സിംഗ് ചൗഹാൻ എന്നിവരുടെ നേതൃത്വത്തിൽ മേൽനോട്ടസമിതി ഉണ്ടാക്കിയിട്ടുണ്ട്.
അടുത്ത ഒന്ന് മുതൽ മൈതാനത്ത് ബിജെപിയും രംഗത്തിറങ്ങുകയാണ്. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിൻ്റെ പദയാത്ര ഒന്നാം തിയ്യതിയും ഷിംലയിൽ ഹിമന്ത ബിശ്വ ശർമ്മയുടെ പദയാത്രയും നടക്കും. രണ്ടാം തിയ്യതി അമിത് ഷായുടെ പദയാത്രക്കൊപ്പം മുഖ്യമന്ത്രിമാരും പങ്കെടുക്കും. 5 ന് ഹരിയാനയിൽ നയബ് സിംഗ് സൈനിക്കൊപ്പം പ്രതിരോധമന്ത്രി രാജ്നാഥ്‌സിംഗും പദയാത്രക്കിറങ്ങും. ഓരോ ജില്ലാ ആസ്ഥാനങ്ങളിലും പതിനായിരം പേരെ പങ്കെടുപ്പിക്കാനാണ് നിർദ്ദേശം. കേന്ദ്രമന്ത്രിമാരായ ഭൂപേന്ദ്രസിംഗ്, ശിവരാജ് സിംഗ് ചൗഹാൻ എന്നിവരുടെ നേതൃത്വത്തിൽ മേൽനോട്ടസമിതി രൂപീകരിച്ചാണ് പ്രതിരോധ പരിപാടികൾ സംഘടിപ്പിക്കുന്നത്.
അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം ഉൾപ്പെടെ സമർപ്പിച്ച ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. നേരത്തെ ഹർജി പരിഗണിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു. ഇതിനിടെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് സിപിഐ ഇന്ന് മനുഷ്യചങ്ങല തീർക്കും. വ്യാഴാഴ്ച പ്രതീകാത്മക വിചാരണയും നവംബർ ഒന്നിന് 'വോട്ട് ബച്ചാവോ ദേശ് ബച്ചാവോ' മഹാറാലിയും അടക്കമുള്ള തുടർ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഇന്ത്യ സഖ്യം വ്യക്തമാക്കിയിരുന്നു.
അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. എസ്ഐആർ സംബന്ധിച്ച് 2025 ജൂണിലും ഒക്ടോബറിലും 2026 മേയിലും പുറപ്പെടുവിച്ച ഉത്തരവുകൾ കമ്മീഷൻ ഏകകണ്ഠമായാണ് എടുത്തതെന്നും ഹർജിയിലെ ആരോപണങ്ങൾ ഒരു വാർത്താ റിപ്പോർട്ടിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നും കമ്മീഷൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലത്തിന് വിശദമായ മറുപടി നൽകുമെന്ന് ഇന്ത്യാ സഖ്യ നേതാക്കൾ അറിയിച്ചു. കമ്മീഷൻ എടുത്ത തീരുമാനങ്ങളെയാണ് രണ്ട് കമ്മീഷണർമാർ ചോദ്യം ചെയ്തത്. എന്തുകൊണ്ട് ആദ്യം രണ്ട് കമ്മീഷണർമാരെ അറിയിക്കാതെ തീരുമാനമെടുത്തു എന്നത് വിശദീകരിക്കണം. ഇക്കാര്യം സത്യവാങ്മൂലത്തിൽ വ്യക്തമല്ല എന്ന് ഇന്ത്യാ സഖ്യ നേതാക്കൾ ആരോപിച്ചു. ശിവസേന നേതാവ് സഞ്ജയ് റൗത്തിൻറെ നിലപാടും ഇന്ന് സുപ്രീം കോടതി തേടും. അതേസമയം, പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പോർട്ടൽ പോർട്ടലിൽ മാറ്റം വരുത്തണമെന്ന് ട്രൈബ്യൂണൽ ജഡ്ജിമാർ നിർദേശിച്ചു. ആധാർ ആധികാരികത പരിശോധിക്കാനുള്ള സംവിധാനം അന്തിമ തീരുമാനങ്ങളെ ബാധിക്കുന്നുവെന്നും ട്രൈബ്യൂണൽ ജഡ്ജിമാർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam