'വികസനത്തിന് മാത്രമാണ് വോട്ടർമാർ പ്രാധാന്യം നൽകിയത്'; ബീഹാറിൽ ജനാധിപത്യം ഒരിക്കൽക്കൂടി വിജയിച്ചെന്ന് മോദി

Web Desk   | Asianet News
Published : Nov 11, 2020, 03:19 PM ISTUpdated : Nov 11, 2020, 03:21 PM IST
'വികസനത്തിന് മാത്രമാണ് വോട്ടർമാർ പ്രാധാന്യം നൽകിയത്'; ബീഹാറിൽ ജനാധിപത്യം ഒരിക്കൽക്കൂടി വിജയിച്ചെന്ന് മോദി

Synopsis

ജനാധിപത്യത്തിന്റെ ആദ്യപാഠം ബീഹാറിലെ ജനങ്ങൾ ലോകത്തെ പഠിപ്പിച്ചു. ജനാധിപത്യം എങ്ങനെയാണ് ശക്തിപ്പെടുന്നതെന്ന് ബീഹാർ ലോകത്തോട് പറഞ്ഞു. 

ദില്ലി: ബീഹാറിലെ ജനങ്ങൾ വികസനത്തിന് പ്രാധാന്യം നൽകി  നിർണ്ണായകമായ തീരുമാനം എടുത്തെന്ന് പ്രധാനമന്ത്രി മോദി. ബീഹാറിലെ തെരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ വിജയത്തിന് ശേഷമാണ് മോദിയുടെ ഈ വാക്കുകൾ. എൻഡിഎയുടെ വിജയത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു മോദിയുടെ ട്വീറ്റ്. 

ജനാധിപത്യത്തിന്റെ ആദ്യപാഠം ബീഹാറിലെ ജനങ്ങൾ ലോകത്തെ പഠിപ്പിച്ചു. ജനാധിപത്യം എങ്ങനെയാണ് ശക്തിപ്പെടുന്നതെന്ന് ബീഹാർ ലോകത്തോട് പറഞ്ഞു. പാവപ്പെട്ടവരും നിരാലംബരും സ്ത്രീകളും ഉൾപ്പെടെ ബീഹാറിൽ വോട്ട് ചെയ്തു. വികസനത്തിന്റെ കാര്യത്തിൽ നിർണ്ണായകമായ തീരുമാനമാണ് അവർ എടുത്തത്. പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചു.

​ഗ്രാമങ്ങളിലെ പാവപ്പെട്ടവർ, കർഷകർ, തൊഴിലാളികൾ, വ്യാപാരികൾ, കച്ചവടക്കാർ, കടയുടമകൾ തുടങ്ങി എല്ലാ വിഭാ​ഗത്തിലുള്ളവരും സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന എൻഡിഎ മുദ്രാവാക്യത്തെ ആശ്രയിച്ചു. ബീഹാറിലെ ഓരോ പൗരനും വികസനം ലഭ്യമാക്കുമെന്ന് ആവർത്തിച്ച് ഉറപ്പ് പറയുന്നു. എല്ലാ പ്രദേശങ്ങളിലും പൂർണ്ണ സമർപ്പണത്തോടെയുള്ള പ്രവർത്തനങ്ങൾ തുടരും. മോദി ട്വീറ്റിൽ കൂട്ടിച്ചേർത്തു. 

PREV
click me!

Recommended Stories

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ അപകടം, 4 അയ്യപ്പഭക്തർക്ക് ദാരുണാന്ത്യം; പകടം തമിഴ്നാട് രാമനാഥപുരത്ത്
പുടിന് നല്കിയ വിരുന്നിൽ ശശി തരൂരും; കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി, ക്ഷണം നല്കിയവരും പോയവരും ചോദ്യം നേരിടണമെന്ന് പവൻ ഖേര