
ഹൈദരാബാദ്: ആന്ധ്രയില്‍ വോട്ടിന് പണവും മറ്റ് സമ്മാനങ്ങളും നല്‍കി വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നതിനുള്ള തെളിവ് പുറത്തുവരുന്നു. വോട്ട് ചെയ്താല്‍ നല്‍കാമെന്ന് ഏറ്റിരുന്ന പണവും സമ്മാനങ്ങളും എവിടെയെന്ന് ചോദിച്ച് രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവിനോട് തട്ടിക്കയറുന്ന വോട്ടര്‍മാരുടെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
ഇത് പക്ഷേ ഏത് പാര്‍ട്ടിയുടെ പ്രതിനിധിയാണെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. പല്‍നാട് ജില്ലയിലെ സത്തെനാപ്പള്ളിയില്‍ നിന്നുള്ളതാണ് ഈ വീഡിയോ.
മറ്റൊരിടത്ത് വൈഎസ്ആര്‍സിപി വിതരണം ചെയ്ത സാരിക്ക് ഗുണമേന്മ പോര എന്ന് കാട്ടി വോട്ടര്‍മാര്‍ പ്രതിഷേധമായി, തങ്ങള്‍ക്ക് കിട്ടിയ സാരികള്‍ വലിച്ചെറിയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഒരു വോട്ടിന് 3000 രൂപ മുതല്‍ 5000 രൂപ വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
2010ന് ശേഷം ആന്ധ്രയയില്‍ വോട്ടിന് പണമോ സമ്മാനങ്ങളോ നല്‍കുന്ന പ്രവണത വലിയ രീതിയില്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. ഇത് ശരി വയ്ക്കുന്ന വീഡിയോകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വീഡിയോ:-
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam