
ദില്ലി: മേഘാലയയും നാഗാലാൻഡും പോളിംഗ് ബൂത്തിൽ. ഇതു സംസ്ഥാനങ്ങളിലുമായി 59 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. മേഘാലയയിൽ 369 ഉം നാഗാലാൻഡിൽ 183 ഉം സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. മേഘാലയയിലെ 3419 പോളിംഗ് സ്റ്റേഷനുകളിൽ 323 എണ്ണവും നാഗാലാൻഡിലെ 2315 ൽ 924 എണ്ണവും അതീവ ജാഗ്രതാ കേന്ദ്രങ്ങളാണ്.
മേഘാലയ മുഖ്യമന്ത്രി കൊൻറാഡ് സാംഗ്മ സൗത്ത് ടുറ മണ്ഡലത്തിൽ നിന്നും നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്യൂ റിയോ അങ്കാമിയിൽ നിന്നുമാണ് മത്സരിക്കുന്നത്. നാല് മണിവരെയാണ് വോട്ടെടുപ്പ്. വൈകിട്ട് 7 മണി വരെയാണ് എക്സിറ്റ് പോളുകൾക്ക് വിലക്ക് ഉള്ളത്. ഇരു സംസ്ഥാനങ്ങളിലും നൂറിൽ അധികം സിആർപിഎഫ് കമ്പനികളെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam