
ദില്ലി: പ്രധാനമന്ത്രി മോദിയുമായുള്ള ബിജെപി സംഘത്തിന്റെ കൂടിക്കാഴ്ചയിൽ കേരളത്തിൻ്റെ ആവശ്യങ്ങൾ ഉന്നയിക്കും എന്ന് തിരുവനന്തപുരം മേയർ വിവി രാജേഷ്. ഈ യാത്ര പാർട്ടിയുടെ കേരളത്തിലെ പ്രവർത്തനങ്ങൾ അടുത്ത തലത്തിലേക്ക് എത്തിക്കും എന്നും മേയർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്ന് 11 മണിക്ക് വിഷൻ ഫോർ ഡെവലപ്ഡ് കേരള എന്ന വിഷയത്തിൽ അമിത് ഷാ സംഘത്തിന് ക്ലാസെടുക്കും. നഗര വികസന വകുപ്പ് മന്ത്രി മനോഹർ ലാൽ ഖട്ടറും സംഘത്തിന് ക്ലാസ് എടുക്കും. വൈകീട്ട് 4 മണിക്കാണ് മോദിയുമായി കൂടിക്കാഴ്ച നടത്തുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam