
ദില്ലി: വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം അക്രമാസക്തമായ മുർഷിദാബാദിൽ സംഘർഷത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജില്ലയിൽ നിന്ന് 110 പേരെ ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘർഷം ഉണ്ടായ ജാൻഗിപൂർ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനം സസ്‌പെൻഡ് ചെയ്തു. ക്രമസമാധാന പാലനത്തിന് പൊലീസിന് പുറമെ ബിഎസ്എഫിനെയും വ്യന്യസിച്ചിട്ടുണ്ട്.
സ്ഥിതി നിലവിൽ നിയന്ത്രണവിധേയമെന്ന് ബംഗാൾ പോലീസ് അറിയിച്ചു. അക്രമകാരികളെ കണ്ടെത്തുന്നതിന് മാൽഡ, ഹൂഗ്ലി, സൗത്ത് 24 പർഗ്‌നസ് തുടങ്ങിയ ജില്ലകളിലും പോലീസ് പരിശോധന നടത്തി വരികയാണ്. ഇന്നലത്തെ സംഘർഷത്തിൽ മുർഷിദബാദിലെ ജാൻഗിപൂരിൽ പ്രതിഷേധക്കാർ പോലീസ് വാഹനത്തിന് തീയിട്ടു. തൃണമൂൽ കോൺഗ്രസ് എംപി ഖലിലൂർ റഹ്മാന്റെ ഓഫീസ് അടിച്ച് തകർത്തിരുന്നു. ഇതിനിടെ നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് അറിയിച്ചു. കർശന നടപടിയുണ്ടാകും എന്ന് ഗവർണർ ആനന്ദ ബോസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam