പാകിസ്ഥാനെതിരെ രൂക്ഷ വിമർശനം; ഭീകരർക്കെതിരെയുള്ള യുദ്ധം തുടരണമെന്ന് സംയുക്ത സേനാ മേധാവി

Published : Jan 16, 2020, 11:12 AM IST
പാകിസ്ഥാനെതിരെ രൂക്ഷ വിമർശനം; ഭീകരർക്കെതിരെയുള്ള യുദ്ധം തുടരണമെന്ന് സംയുക്ത സേനാ മേധാവി

Synopsis

9/11 ആക്രമണങ്ങൾക്ക് ശേഷം അമേരിക്ക സ്വീകരിച്ചത് പോലെയുള്ള നടപടികൾ സ്വകരിച്ചാൽ മാത്രമേ ഭീകരവാദത്തിന് അന്ത്യം കുറിയ്ക്കാനാകൂ എന്നും ജനറൽ റാവത്ത് അഭിപ്രായപ്പെട്ടു.

ദില്ലി: പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി സംയുക്തസേന മേധാവി ജനറൽ ബിപിൻ റാവത്ത്. പാകിസ്ഥാൻ ഭീകരരെ സഹായിക്കുന്നുവെന്നും, താലിബാനെ പാകിസ്ഥാൻ സ്പോൺസർ ചെയ്യുകയാണെന്നും ജനറൽ ബിപിൻ റാവത്ത് ആരോപിച്ചു. ഭീകരർക്കെതിരെയുള്ള യുദ്ധം തുടരണമെന്ന് പറഞ്ഞ ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവി ഇന്ത്യയിലെ ഭീകരവാദം സ്പോൺസർ ചെയ്യപ്പെടുന്നതാണെന്ന് ആരോപിച്ചു. 

പാകിസ്ഥാൻ ഭീകരവാദികളെ സഹായിക്കുന്നത് തുടർന്നാൽ ഉറച്ച നടപടി എടുക്കേണ്ടി വരുമെന്ന് ജനറൽ ബിപിൻ റാവത്ത് മുന്നറിയിപ്പ് നൽകി. ഭീകരവാദം സ്പോൺസർ ചെയ്യുന്നത് ഏത് രാജ്യമായാലും അതിനെതിരെ നടപടി വേണമെന്ന് ബിപിൻ റാവത്ത് ആവശ്യപ്പെട്ടു. ഭീകരവാദത്തിനെതിരായ യുദ്ധം ഉടൻ അവസാനിക്കുന്ന ഒന്നല്ലെന്ന് പറ‍ഞ്ഞ ജനറൽ ബിപിൻ റാവത്ത് 9/11 ആക്രമണങ്ങൾക്ക് ശേഷം അമേരിക്ക സ്വീകരിച്ചത് പോലെയുള്ള നടപടികൾ സ്വകരിച്ചാൽ മാത്രമേ ഭീകരവാദത്തിന് അന്ത്യം കുറിയ്ക്കാനാകൂ എന്നും അഭിപ്രായപ്പെട്ടു.

ഇന്ത്യ ആതിഥ്യം വഹിക്കുന്ന ലോകകാര്യ കോൺക്ലേവ് റെയ്സീന ഡയലോഗിൽ സംസാരിക്കവെയാണ് ജനറൽ റാവത്തിന്‍റെ പ്രസ്താന.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീണ്ടും അസാധാരണ നിയമനവുമായി വിജയ് സർക്കാർ; ജനനായകൻ നിർമാതാവ് വെങ്കട്ടരമണ ദില്ലി പ്രതിനിധി
ഇന്ത്യയിൽ മറ്റെവിടെയുമില്ലാത്ത ഭക്ഷ്യ ക്ഷാമം; ഒരു കുപ്പി പെട്രോളിന് 300, എൽപിജിക്ക് 4000 വരെ; ഉപരോധത്തിൽ ഒറ്റപ്പെട്ട് മണിപ്പൂരിലെ കാംഗ്പോക്‌പി ജില്ല