കേരളത്തിന്റെ വാ​ഗ്‍ദാനം നിരസിച്ചതിനെചൊല്ലി തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദം; പ്രത്യേക നിയമസഭാ സമ്മേളനം ചേരും

Published : Jun 24, 2019, 06:19 PM ISTUpdated : Jun 24, 2019, 06:42 PM IST
കേരളത്തിന്റെ വാ​ഗ്‍ദാനം നിരസിച്ചതിനെചൊല്ലി തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദം; പ്രത്യേക നിയമസഭാ സമ്മേളനം ചേരും

Synopsis

അഴിമതിക്ക് സാധ്യതയില്ലാത്തത് കൊണ്ടാണ് കേരളത്തിന്റെ സഹായ വാ​ഗ്‍ദാനം തമിഴ്നാട് സർക്കാർ നിരസിച്ചതെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ ആരോപിച്ചു. 

ചെന്നൈ: കേരളം നൽകാമെന്നേറ്റ കുടിവെള്ളം നിരസിച്ചതിനെചൊല്ലി തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദം. അഴിമതിക്ക് സാധ്യതയില്ലാത്തതു കൊണ്ടാണ് കേരളത്തിന്റെ സഹായവാ​ഗ്‍ദാനം തമിഴ്നാട് സർക്കാർ നിരസിച്ചതെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ ആരോപിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി.  
 
ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിന്റെ സഹായ വാ​ഗ്‍ദാനം നിരസിച്ചതിനെതിരെയാണ് തമിഴ്നാട് സർക്കാരിനെ വിമർശിച്ച് സ്റ്റാലിൻ രം​ഗത്തെത്തിയത്. തമിഴ്‌നാടിന്റെ ദുരവസ്ഥ കണ്ടാണ് കേരളം സഹായത്തിന് തയ്യാറായത്. ജോലാർപേട്ടിൽ നിന്ന് വെള്ളം കൊണ്ട് വരാനുള്ള നീക്കം അഴിമതി നടത്താൻ മാത്രമാണ്. കടൽവെള്ളം ശുദ്ധീകരിക്കാനുള്ള പദ്ധതിയാണ് ശാശ്വതപരിഹാരമെന്നും സ്റ്റാലിൻ പറഞ്ഞു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി