ലോക്ക് ഡൌണില്‍ വ്യവസായശാലകള്‍ക്ക് പൂട്ട് വീണു; ഗംഗയിലെ മാറ്റം അമ്പരപ്പിക്കും

By Web TeamFirst Published Apr 5, 2020, 8:51 PM IST
Highlights

വ്യവസായശാലകള്‍ അടച്ചതോടെ ഗംഗാ നദിയിലെ മലിനീകരണം കുറഞ്ഞു എന്നാണ് പുതിയ വാർത്ത

ഹരിദ്വാർ: കൊവിഡ് 19 വ്യാപനത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ പ്രകൃതിക്ക് നല്‍കിയ ആശ്വാസം ചെറുതല്ല എന്നാണ് റിപ്പോർട്ടുകള്‍. രാജ്യത്തെ വായുമലിനീകരണ തോത് ഗണ്യമായി കുറഞ്ഞു എന്ന വാർത്തയ്ക്ക് പിന്നാലെ മറ്റൊരു ശുഭസൂചന കൂടി പുറത്തുവന്നിരിക്കുകയാണ്. 

Read more: ലോക്ക് ഡൗൺ: പ്രകൃതിക്ക് ആശ്വാസം? 200 കിലോമീറ്റർ ദൂരെയുള്ള മലനിരകൾ വീട്ടിലിരുന്ന് കണ്ട് ജനങ്ങൾ

വ്യവസായശാലകള്‍ അടച്ചതോടെ ഹരിദ്വാറില്‍ ഗംഗാ നദിയിലെ മലിനീകരണം കുറഞ്ഞു എന്നാണ് പുതിയ വാർത്ത. ഹരിദ്വാറില്‍ നിന്നുള്ള ഗംഗയുടെ ദൃശ്യം വാർത്താ ഏജന്‍സിയായ എഎന്‍ഐയാണ് പുറത്തുവിട്ടത്. ഹര്‍ കി പൌഡി അടച്ചതും ഇവിടെ ഗുണം ചെയ്തു എന്നാണ് എഎന്‍ഐയുടെ റിപ്പോർട്ട്. 

Uttarakhand: Water quality of river Ganga in Haridwar improves as Har Ki Pauri Ghat is shut and industries are closed amid . pic.twitter.com/0CnQ5P8aGM

— ANI (@ANI)

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൌണ്‍ നടപ്പാക്കിയ രാജ്യങ്ങളില്‍ അന്തരീക്ഷ മലിനീകരണം കുറയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയിലും സമാന മാറ്റം വായുവിലുണ്ടായി എന്നാണ് നിരീക്ഷണങ്ങള്‍. എന്നാല്‍ ഇത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ തോതില്‍ മാറ്റം വരുമോ എന്നതിനെ കുറിച്ച് വ്യക്തമായ പഠനങ്ങള്‍ ലഭ്യമായിട്ടില്ല. 

click me!