'ടീം ഇന്ത്യയായി മുന്നോട്ടുപോകണം, നിലവിൽ ഊര്‍ജ ക്ഷാമം ഇല്ല, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയണം'; സംസ്ഥാനങ്ങളുടെ സഹകരണം തേടി പ്രധാനമന്ത്രി

Published : Mar 28, 2026, 06:20 AM IST
narendra modi

Synopsis

പശ്ചിമേഷ്യൻ യുദ്ധം രാജ്യത്തുണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ ടീം ഇന്ത്യയായി മുന്നോട്ടുപോകാൻ സംസ്ഥാനങ്ങളുടെ സഹകരണം തേടി പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിൽ രാജ്യത്ത് ഊര്‍ജ ക്ഷാമം ഇല്ലെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാൻ നടപടി വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.

ദില്ലി: പശ്ചിമേഷ്യൻ യുദ്ധം രാജ്യത്തുണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ ടീം ഇന്ത്യയായി മുന്നോട്ടുപോകാൻ സംസ്ഥാനങ്ങളുടെ സഹകരണം തേടി പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിലെ പ്രതിസന്ധിയിൽ ടീം ഇന്ത്യയായി ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നിലവിൽ രാജ്യത്ത് ഊര്‍ജ ക്ഷാമം ഇല്ലെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാൻ നടപടി വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. സംസ്ഥാനങ്ങളിലെ സ്ഥിതി കൃത്യമായി വിലയിരുത്തണമെന്നും കേന്ദ്രവുമായുള്ള ആശയവിനിമയം കൂടുതൽ ശക്തമാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായുള്ള ഓണ്‍ലൈൻ യോഗത്തിലാണ് മോദി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രാസവള ലഭ്യതയ്ക്ക് നിലവിൽ പ്രശ്നങ്ങളില്ലെന്നും കർഷകരുടെ ക്ഷേമത്തിന് ഊന്നൽ നൽകണമെന്നും പ്രതിസന്ധി ഉണ്ടായാൽ ഭാവിയെ മുൻകൂട്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ജൈവ ഇന്ധനങ്ങൾ, സൗരോർജ്ജം, ഗോബർധൻ സംരംഭം,പി‌എൻ‌ജി കണക്ഷനുകളുടെ വിപുലീകരണം എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും മോദി പറഞ്ഞു.കൊവിഡ് കാലത്ത് ഉണ്ടായ രീതിയിൽ ഇടപെടൽ വേണമെന്നും പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടിവി റേറ്റിംഗിൽ വൻ അഴിച്ചുപണി! ലാൻഡിംഗ് പേജ് ഇനി കണക്കിലെടുക്കില്ല; സാമ്പിൾ സൈസ് 1.2 ലക്ഷമായി ഉയർത്തണം
മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗം; സംസ്ഥാന-ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും, വിവരങ്ങൾ കൈമാറാൻ സംവിധാനം ഒരുക്കുമെന്നും അറിയിച്ചു