കാലാവസ്ഥാ വ്യതിയാനം; ആകാശച്ചുഴിയിൽപ്പെട്ട് ഇൻഡിഗോ 6E2142 , വിമാനത്തിന് കേടുപാടുകൾ, യാത്രക്കാ‌ർ സുരക്ഷിത‌ർ

Published : May 21, 2025, 10:01 PM ISTUpdated : May 21, 2025, 10:06 PM IST
കാലാവസ്ഥാ വ്യതിയാനം; ആകാശച്ചുഴിയിൽപ്പെട്ട് ഇൻഡിഗോ 6E2142 , വിമാനത്തിന് കേടുപാടുകൾ, യാത്രക്കാ‌ർ സുരക്ഷിത‌ർ

Synopsis

വൈകുന്നേരം 6.30 ന് വിമാനം ശ്രീനഗറിൽ സുരക്ഷിതമായി ഇറങ്ങിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ദില്ലി: കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് ദില്ലിയിൽനിന്നും ശ്രീന​ഗറിലേക്ക് പുറപ്പെട്ട ഇൻഡി​ഗോ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. വിമാനത്തിന്റെ മുൻഭാ​ഗത്ത് കേടുപാടുകൾ ഉണ്ടായി. വിമാനം ശ്രീന​ഗറിൽ സുരക്ഷിതമായി ഇറങ്ങി. യാത്രക്കാരും ക്രൂവും എല്ലാവരും സുരക്ഷിതരാണ്. ഇൻഡിഗോ വിമാനം 6E2142 ആണ് ആകാശച്ചുഴിയിൽപ്പെട്ടത്. വൈകുന്നേരം 6.30 ന് വിമാനം ശ്രീനഗറിൽ സുരക്ഷിതമായി ഇറങ്ങിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിന്റെ ദൃശ്യങ്ങൾ യാത്രക്കാരടക്കം തങ്ങളുടെ ഫോണിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങളും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. വിമാനം വലിയ രീതിയിൽ കുലുങ്ങുതടക്കമുള്ള ദൃശ്യങ്ങൾ വ്യക്തമായി കാണാനാകുന്നുണ്ട്. 

അതേ സമയം ദില്ലിയിൽ പലയിടത്തും ശക്തമായ കാറ്റും മഴയും ആണ് അനുഭവപ്പെടുന്നത്. നഗരത്തിൽ പലയിടത്തും മരങ്ങൾ വീണു. കാര്യമായ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പല വിമാനങ്ങളും വൈകിയോടുകയാണ്. ചില അന്താരാഷ്ട്ര വിമാനങ്ങളടക്കം വഴിതിരിച്ചുവിട്ടെന്നും വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

60 കോടിയുടെ തട്ടിപ്പ്: ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം; സ്വത്തുക്കൾ കണ്ടുകെട്ടിയേക്കും
നടിയും മോഡലും അവതാരകയുമായ യുവതിയെ നടുറോഡിൽ മർദ്ദിച്ച് ഭർത്താവ്, വിവാഹമോചനം ആവശ്യപ്പെട്ട് മർദ്ദനം, ദൃശ്യം പുറത്ത്