ലോകത്തിലെ പ്രമുഖ സമ്പന്നരിലൊരാൾ, പോളോ കളിക്കുന്നതിനിടെ തേനീച്ച വായിൽ കയറി ഇന്ത്യൻ വ്യവസായിക്ക് ദാരുണാന്ത്യം

Published : Jun 13, 2025, 12:05 PM ISTUpdated : Jun 13, 2025, 12:27 PM IST
Sanjay Kapoor

Synopsis

ഇലക്ട്രോണിക് വാഹന നിര്‍മ്മാണ രംഗത്ത് ലോകത്തിലെ പ്രമുഖ കമ്പനികളിലൊന്നായ സോന കോംസ്റ്റാറിന്റെ ചെയര്‍മാനായ സഞ്ജയ് കപൂറാണ് ബ്രിട്ടനിൽ മരിച്ചത്.

ലണ്ടൻ: പോളോ കളിക്കുന്നതിനിടെ തേനീച്ച വായിൽ കയറി പ്രമുഖ ഇന്ത്യൻ വ്യവസായിക്ക് ബ്രിട്ടനിൽ ദാരുണാന്ത്യം. ഇലക്ട്രോണിക് വാഹന നിര്‍മ്മാണ രംഗത്ത് ലോകത്തിലെ പ്രമുഖ കമ്പനികളിലൊന്നായ സോന കോംസ്റ്റാറിന്റെ ചെയര്‍മാനായ സഞ്ജയ് കപൂറാണ് ബ്രിട്ടനിൽ മരിച്ചത്. വ്യാഴാഴ്ച പോളോ കളിക്കുന്നതിനിടെ അബദ്ധത്തിൽ തേനീച്ച വിഴുങ്ങിയ 53കാരൻ തൊണ്ടയിൽ തേനീച്ച കുത്തുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോ‍ട്ടുകൾ. തേനീച്ച കുത്തേറ്റ് ഗ്രൗണ്ടിന് പുറത്ത് പോയ സഞ്ജയ് കപൂറിന് ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുൻ ഭർത്താവ് കൂടിയാണ് സഞ്ജയ് കപൂർ.

ഫോബ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം സഞ്ജയ് കപൂറിന്റെ ആസ്തി 10300 കോടി രൂപയാണ്. ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിലും സ്ഥാനം നേടിയിട്ടുള്ള വ്യക്തിയാണ് സഞ്ജയ് കപൂര്‍. പിതാവിന്റെ മരണത്തോടെയാണ് സഞ്ജയ് സോന കോംസ്റ്റാറിന്റെ തലപ്പത്തേക്ക് വരുന്നത്. ഇന്ത്യയ്ക്ക് പുറമെ ചൈന, മെക്‌സിക്കോ, സെര്‍ബിയ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലും സോന കോംസ്റ്റാറിന് ഫാക്ടറികളുണ്ട്. ഓട്ടോമോട്ടീവ് കോംപൊനന്റ് മാനുഫാക്ചേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് സ‌ഞ്ജയ്. സോന ഗ്രൂപ്പിന്റെ സ്ഥാപകനായ ഡോ. സുരിന്ദർ കപൂറിന്റെ മകനാണ് സ‌ഞ്ജയ്.

1995ലാണ് സോന കോംസ്റ്റാർ സ്ഥാപിതമായത്. ഗുരുഗ്രാം ആസ്ഥാനമായാണ് സോന കോംസ്റ്റാർ സ്ഥാപിതമായത്. ലോകത്തിലെ 2703മാത്തെ സമ്പന്നനാണ് സഞ്ജയ് കപൂർ. സോന കോംസ്റ്റാറിന്റെ ആസ്തി 40000കോടി രൂപയാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി പ്രീമിയം പ്രോപ്പർട്ടികൾ സ്വന്തമായുള്ള സഞ്ജയ് നിരവധി ടെക് സ്റ്റാർട്ട് അപ്പുകളിലും നിക്ഷേപം നടത്തിയിട്ടുണ്ട്.

ബോളിവുഡ് താരമായ കരിഷ്മ കപൂറിനെ 2003ലാണ് സ‌ഞ്ജയ് കപൂർ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് കുട്ടികളുണ്ട്. 2016ൽ കരിഷ്മയും സഞ്ജയും വേർപിരിഞ്ഞിരുന്നു. മോഡലും സംരംഭകയുമായ പ്രിയ സച്ച്ദേവിനെ സഞ്ജയ് 2018ലാണ് വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു കുട്ടിയുണ്ട്. അഹമ്മദാബാദ് വിമാനദുരന്തത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തുന്നതായിരുന്നു മരിക്കുന്നതിന്റെ തൊട്ട് മുമ്പുള്ള സഞ്ജയ് കപൂറിന്റെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡ്രോൺ പറന്നു, രക്ഷിതാക്കൾ ചിതറിയോടി!, ഇംഗ്ലീഷ് പരീക്ഷയ്ക്ക് ഹാളിന്റെ ജനലിൽ തൂങ്ങിക്കിടന്ന് കുട്ടികൾക്ക് 'തുണ്ട്' കൈമാറി രക്ഷിതാക്കൾ
സമൂഹമാധ്യമങ്ങളിൽ പിടിമുറുക്കി കേന്ദ്രം; എഐ ഉള്ളടക്കം പ്രത്യേകം രേഖപ്പെടുത്തണം; 2021ലെ ഐടി നിയമത്തിൽ ഭേദ​ഗതി, പുതിയ നയം ഈ മാസം 20 മുതൽ