
അഹമ്മദാബാദ്: 294 പേരുടെ ജീവനപഹരിച്ച അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേശിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ. ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. വിശ്വാസ് കുമാർ രമേശ് ലണ്ടനിലുള്ള ബന്ധുക്കളുമായി സംസാരിച്ചതായും ഡോക്ടർമാർ പറഞ്ഞു. ഇന്ന് ദുരന്ത സ്ഥലം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ആശുപത്രിയിലെത്തി വിശ്വാസ് കുമാറിനെ സന്ദർശിച്ച് സംസാരിച്ചു.
അതേ സമയം വിമാന അപകടത്തിൽ മരിച്ചവരുടെ സംഖ്യ ഇനിയും ഉയർന്നേക്കുമെന്ന ആശങ്കയും അധികൃതർ പങ്കുവെയ്ക്കുന്നുണ്ട്. 265 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. വിമാനയാത്രക്കാരായ 241 പേർക്ക് പുറമേ 24 പ്രദേശവാസികളും മരിച്ചിട്ടുണ്ട്. പരിക്കേറ്റ 12 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മരിച്ചവരിൽ വിമാനം ഇടിച്ചിറങ്ങിയ ബിജെ കോളേജ് ഹോസ്റ്റലിലെ മെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെട്ടിട്ടുണ്ട്. അറുപതിലധികം വിദ്യാർത്ഥികൾക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam