കാമുകിമാർക്കൊപ്പം മഹാകുംഭമേളയ്ക്ക് പോയി, ഫോൺ ലൊക്കേഷൻ നോക്കി പിന്നാലെ പൊലീസ്; മോഷണക്കേസിൽ അറസ്റ്റ്

Published : Feb 22, 2025, 12:30 PM IST
കാമുകിമാർക്കൊപ്പം മഹാകുംഭമേളയ്ക്ക് പോയി, ഫോൺ ലൊക്കേഷൻ നോക്കി പിന്നാലെ പൊലീസ്; മോഷണക്കേസിൽ അറസ്റ്റ്

Synopsis

ഇൻഡോറിലെ ദ്വാരകാപുരിയിൽ കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ നിരവധി കവർച്ചാ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്

ഇൻഡോർ: കാമുകിമാർക്കൊപ്പം മോഷ്ടിച്ച പണവുമായി മഹാ കുംഭമേളയ്ക്ക് പോയ രണ്ട് യുവാക്കൾ അറസ്റ്റിൽ. ഇവരിൽ നിന്ന് നാല് ലക്ഷം രൂപയും സ്വർണാഭരണങ്ങൾ ഉൾപ്പെടെ മോഷണം പോയ വസ്തുക്കളും പൊലീസ് കണ്ടെടുത്തു. ഇൻഡോറിൽ 15 മോഷണക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള അജയ് ശുക്ല, സന്തോഷ് കോറി എന്നിവരെയാണ് കുംഭമേളയ്ക്ക് പോയി മധ്യപ്രദേശിൽ തിരിച്ചെത്തിയപ്പോൾ അറസ്റ്റ് ചെയ്തത്. 

ഇൻഡോറിലെ ദ്വാരകാപുരിയിൽ കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ നിരവധി കവർച്ചാ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പ്രദേശത്തെ നാല് വീടുകളിൽ മോഷണം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയത്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച വിരലടയാളങ്ങൾ പരിശോധിച്ചതില്‍ നിന്ന് രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു. ഇവരുടെ മൊബൈൽ ഫോൺ ട്രാക്ക് ചെയ്‌തപ്പോൾ ഇരുവരും തങ്ങളുടെ കാമുകിമാർക്കൊപ്പം പ്രയാഗ്‌രാജിലേക്ക് പോയെന്നും മഹാകുംഭ മേളയിൽ പങ്കെടുക്കുകയാണെന്നും കണ്ടെത്തി.

ഇൻഡോറിൽ നിന്നുള്ള ഒരു പൊലീസ് സംഘം പ്രയാഗ്‌രാജിൽ എത്തിയെങ്കിലും പ്രതികളുടെ മൊബൈൽ ലൊക്കേഷനുകൾ ഇടയ്‌ക്കിടെ മാറിക്കൊണ്ടിരിക്കുന്നതിനാല്‍ പിടിക്കുന്നത് ദുഷ്കരമായി. നഗരത്തിലെ ആളുകളുടെ തിരക്ക് കാരണം അവരെ കണ്ടെത്താനും ബുദ്ധിമുട്ടുകൾ നേരിട്ടു. ഇൻഡോറിലേക്ക് മടങ്ങി വന്ന ശേഷമാണ് അജയ്‍യെയും സന്തോഷിനെയും അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് പണവും ആഭരണങ്ങളും ഉൾപ്പെടെ നാല് ലക്ഷം രൂപ വിലമതിക്കുന്ന മോഷ്ടിച്ച സാധനങ്ങൾ കണ്ടെടുത്തതായും ദ്വാരകാപുരിയിലെ നാല് വീടുകളിൽ നിന്ന് ഏഴ് ലക്ഷം രൂപയിലധികം വിലമതിക്കുന്ന സാധനങ്ങൾ കവർച്ച ചെയ്തതായും പൊലീസ് പറഞ്ഞു.

'നിര്‍മ്മിത ബുദ്ധി തൊഴില്‍ നഷ്ടമുണ്ടാക്കില്ല, പക്ഷേ തൊഴില്‍ രംഗത്ത്...'; മുന്നറിയിപ്പുമായി വിദഗ്ധർ

 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഔദ്യോഗിക ചേംബറിൽ യുവതിയുമായി അശ്ലീല പ്രവർത്തികളിലേർപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ, വിവാദം
നാളെ മുതല്‍ ബിജെപിക്ക് പുതിയ ദേശീയ അധ്യക്ഷന്‍; സംഘടനാ തെരഞ്ഞെടുപ്പ് നടപടികള്‍ ഇന്ന് പൂർത്തിയാകും