പശ്ചിമബം​ഗാൾ സംഘർഷം; പരാതികള്‍ കേള്‍ക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സമിതിയെ നിയോഗിച്ചു

By Web TeamFirst Published Jun 27, 2021, 5:40 PM IST
Highlights

ബംഗാള്‍ ഹൈക്കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് നടപടി. ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍  അന്വേഷണം നടത്തും. 

കൊൽക്കത്ത: പശ്ചിമബം​ഗാളിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷം സംബന്ധിച്ച പരാതികള്‍ കേള്‍ക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സമിതിയെ നിയോഗിച്ചു. ബംഗാള്‍ ഹൈക്കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് നടപടി. 

ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍  അന്വേഷണം നടത്തും. നേരിട്ടോ അല്ലാതെയോ അക്രമത്തില്‍ ഇരയായവര്‍ക്ക് പരാതികള്‍ അറിയിക്കാമെന്ന് കമ്മീഷന്‍ അറിയിച്ചു. 

പശ്ചിമബംഗാളിൽ നിയമസഭാ  തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്  പിന്നാലെയാണ് പലയിടങ്ങളിലും തൃണമൂൽ-ബിജെപി സംഘർഷമുണ്ടായത്. അക്രമങ്ങളിൽ 12 പേർ മരിച്ചെന്നാണ് ഔദ്യോ​ഗിക റിപ്പോർട്ട്. പാർട്ടിപ്രവർത്തകയെ തൃണമൂൽ അനുഭാവികൾ കൂട്ടബലാൽസംഗം ചെയ്തെന്നും ബിജെപി ആരോപിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!