പശ്ചിമ ബംഗാള്‍ സംഘര്‍ഷം; മോദിയെയും അമിത് ഷായെയും സന്ദര്‍ശിച്ച് ഗവര്‍ണര്‍

Published : Jun 10, 2019, 10:43 PM ISTUpdated : Jun 10, 2019, 10:55 PM IST
പശ്ചിമ ബംഗാള്‍ സംഘര്‍ഷം; മോദിയെയും അമിത് ഷായെയും സന്ദര്‍ശിച്ച് ഗവര്‍ണര്‍

Synopsis

ശനിയാഴ്ച നോര്‍ത്ത് 24 പാരഗണാസിലെ സംഘര്‍ഷത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരും ഒരു തൃണമൂല്‍ പ്രവര്‍ത്തകനും കൊല്ലപ്പെട്ടതോടെയാണ് ബാസിർഹട്ട് ജില്ലയിൽ സംഘര്‍ഷം രൂക്ഷമായത്.  

കൊല്‍ക്കത്ത:  രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രപാഠി. സംസ്ഥാനത്ത് നിലനില്‍ക്കുന്ന സ്ഥിതിഗതികളെ കുറിച്ച് ഗവര്‍ണര്‍ ഇരുവരെയും അറിയിച്ചു. 

അതേസമയം പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെടില്ലെന്ന് ബിജെപി വ്യക്തമാക്കി. എന്നാല്‍ തങ്ങളുടെ വിജയാഹ്ലാദപ്രകടനം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പരിപാടികള്‍ നിയന്ത്രിച്ച മമതാ ബാനര്‍ജിയുടെ നടപടികളെ പ്രതിരോധിക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ വര്‍ഗിയ പറ‍ഞ്ഞു. 

ശനിയാഴ്ച നോര്‍ത്ത് 24 പാരഗണാസിലെ സംഘര്‍ഷത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരും ഒരു തൃണമൂല്‍ പ്രവര്‍ത്തകനും കൊല്ലപ്പെട്ടതോടെയാണ് ബാസിർഹട്ട് ജില്ലയിൽ സംഘര്‍ഷം രൂക്ഷമായത്.  മൃതദേഹങ്ങള്‍ കൊല്‍ക്കത്തയിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിച്ച് അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി 12 മണിക്കൂര്‍ ബന്ദ് നടത്താന്‍ ബിജെപി ആഹ്വാനം ചെയ്തു. സംഭവത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് തേടിയിരുന്നു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു