
കൊൽക്കത്ത : പശ്ചിമബംഗാളിൽ നാളെ വോട്ടെണ്ണൽ നടക്കാനിരിക്കേ സംസ്ഥാനത്ത് ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. നിരീക്ഷണത്തിനായി കൂടുതൽ കേന്ദ്രസർക്കാർ ജീവനക്കാരെ സംസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ നിയോഗിച്ചിരുന്നു. 200ലധികം സീറ്റ് നേടി ടിഎംസി അധികാരം തുടരുമെന്ന് മമത ബാനർജി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിജെപി നേതൃയോഗവും ഇന്നലെ കൊൽക്കത്തയിൽ ചേർന്നിരുന്നു.
പശ്ചിമബംഗാളിൽ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കേ സംസ്ഥാനത്ത് ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. നിരീക്ഷണത്തിനായി കൂടുതൽ കേന്ദ്രസർക്കാർ ജീവനക്കാരെ സംസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ നിയോഗിച്ചിരുന്നു. എഴുപതിനായിരത്തിലധികം അർദ്ധ സൈനികരും സംസ്ഥാനത്ത് തുടരുകയാണ്. ഇന്നലെ ചേർന്ന പാർട്ടി നേതാക്കളുടെ യോഗത്തിൽ ഇരുനൂറിലധികം സീറ്റ് നേടി ടിഎംസി അധികാരം തുടരുമെന്ന് മമത ബാനർജി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രവർത്തകരോട് ജാഗ്രത കർശനമാക്കാനും മമത നിർദേശിച്ചു. ബിജെപി നേതൃയോഗവും ഇന്നലെ കൊൽക്കത്തയിൽ ചേർന്നിരുന്നു. ഇന്ന് എല്ലാ ബിജെപി സ്ഥാനാർത്ഥികളും ക്ഷേത്രങ്ങളിൽ ദർശനം നടത്തും. വോട്ടെടുപ്പിനിടെ അട്ടിമറിക്ക് ശ്രമിച്ചെന്നാരോപിച്ച് ബിജെപി വനിതാ നേതാക്കൾ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam