ഉത്തർപ്രദേശിൽ വിവാഹത്തിനായി പുറപ്പെട്ട വരനെ അജ്ഞാതർ വെടിവച്ചുകൊന്നു

Published : May 03, 2026, 01:37 AM IST
murder

Synopsis

ഉത്തർപ്രദേശിൽ വിവാഹത്തിനായി പുറപ്പെട്ട വരനെ അജ്ഞാതർ വെടിവച്ചുകൊന്നു. ബദാവുർ സ്വദേശിയായ ആസാദ് ബിന്ദാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലക്നൌ : ഉത്തർപ്രദേശിൽ വിവാഹത്തിനായി പുറപ്പെട്ട വരനെ അജ്ഞാതർ വെടിവച്ചുകൊന്നു. ഖേടസരായി മേഖലയിലെ ബിബിപുർ ഗ്രാമത്തിൽ ഇന്നലെ രാത്രിയാണ് സംഭവം. ബദാവുർ സ്വദേശി ആസാദ് ബിന്ദാണ് കൊല്ലപ്പെട്ടത്. ആസാദ് സഞ്ചരിച്ച കാർ തടഞ്ഞ് നിറുത്തി ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ അക്രമികൾ രക്ഷപ്പെട്ടു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആസാദിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണമാരംഭിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശ്ചിമ ബംഗാളിലെ ഫാൽത മണ്ഡലത്തിൽ റീപോളിംഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ; മെയ് 21ന് റീപോളിംഗ്, മെയ് 24ന് വോട്ടെണ്ണൽ
ബലപ്രയോഗമില്ല, യുവതി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ, നിലവിളിയുമായി ഭർത്താവ്, പൊലീസെത്തിയതോടെ കഥ മാറി